HOME
DETAILS
MAL
നെല്ല് സംഭരണം: ജില്ലയില്‍ 281.82 കോടി വിതരണം ചെയ്തു
backup
August 05 2016 | 23:08 PM
പാലക്കാട് : രണ്ടാംവിളയില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത നെല്‍ കര്‍ഷകരില്‍ നിന്ന് ഇതുവരെ 1,31,499 മെട്രിക്ക് ടണ്‍ നെല്ല് സംഭരിച്ചതായും, 281.82 കോടി സംഭരണതുക വിതരണം ചെയ്തതായും സപ്ലൈകോ അധികൃതര്‍ അറിയിച്ചു. 282 .72 കോടി രൂപക്കാണ് നെല്ല് സംഭരിച്ചിരിക്കുന്നത്. 2016-17 വര്‍ഷത്തെ ഒന്നാംവിള നെല്ല് സംഭരണത്തിന്
www.supplycopaddy.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ മൊത്തം 38,940 രജിസ്റ്റര്‍ ചെയ്ത കര്‍ഷകരാണ് ഉള്ളതെന്ന് സപ്ലൈകോ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."