ആ പൊടിയും സയനൈഡു തന്നെ, സിലിയുടെ കൊലപാതകത്തിന്റെ ചുരുള്‍ നിവരുന്നു, സിലിയെ കൊലപ്പെടുത്തിയത് കാറില്‍
കണ്ണൂര്‍: അതെ. ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍ നിന്നു കണ്ടെടുത്തത് സയനൈഡു തന്നെ. ഇതോടെ
സിലിയുടെ കൊലപാതകത്തിന്റെ ചുരുള്‍ നിവരുകയാണ്. ബുധനാഴ്ച പൊലിസ് കണ്ടെടുത്ത പൊടി മാരക വിഷമായ പൊട്ടാസ്യം സയനൈഡ് ആണെന്ന് സ്ഥികണ്ണൂരിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ അടിയന്തിര പരിശോധനയില്‍ സ്ഥിരീകരിച്ചു. പൊലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അടിയന്തര ലാബ് പരിശോധന നടത്തിയത്.
ഷാജുവിന്റെ ഭാര്യ സിലി കുഴഞ്ഞു വീണ് മരിച്ചത് ജോളിയുടെ കാറിനുള്ളിലായിരുന്നു. ദന്താശുപത്രിയിലേക്ക് പോകും വഴിയാണ് സിലി കുഴഞ്ഞു വീണത്. സിലിയെ ആശുപത്രിയിലെത്തിക്കാന്‍ ജോളി മനഃപൂര്‍വം വൈകിച്ചതാണെന്നും വ്യക്തമായിരുന്നു. താമരശ്ശേരിയില്‍ സ്വകാര്യ ആശുപത്രിയടക്കം ഉണ്ടായിട്ടും വളഞ്ഞ വഴി ചുറ്റിപ്പോയി ഓമശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് നിര്‍ബന്ധം പിടിച്ചത് ജോളിയായിരുന്നു.
ബുധനാഴ്ചയാണ് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറില്‍ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തത്. സൂക്ഷ്മതയോടെ കാറിന്റെ രഹസ്യ അറയില്‍ പേഴ്‌സില്‍ നിരവധി കവറുകള്‍ക്കുള്ളിലായാണ് ഈ വിഷവസ്തു സൂക്ഷിച്ചിരുന്നത്.
നിലവില്‍ കാറിനുള്ളില്‍ നിന്ന് ലഭിച്ചത് സയനൈഡ് എന്ന് സ്ഥിരീകരിച്ചത് അന്വേഷണത്തില്‍ പൊലീസിന് നിര്‍ണായകമായ തെളിവാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."