കൊല്ലങ്കോട് പൊലിസ് ശ്രമദാനം; അപകട കുഴികളടച്ചു
കൊല്ലങ്കോട്: അപകടം പതിവാകുന്ന കൊല്ലങ്കോട് നെന്മാറ പാതയിലെ പയ്യല്ലൂരിന് സമീപത്തുള്ള റോഡില്‍ രൂപപ്പെട്ടിട്ടുള്ള വന്‍കുഴികള്‍ കൊല്ലങ്കോട് പൊലിസ് സി.ഐ എന്‍.എസ് സലീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും നാട്ടുകാരുടെയും ശ്രമദാനത്തിലൂടെ അപകട കുഴികള്‍ കോറിവേയ്സ്റ്റിട്ടടച്ചു. ഗോവിനാപുരംമംഗലം പാതയിലെ കുഴികള്‍ അപകടത്തിന് കാണമാകുന്നതായുള്ള വാര്‍ത്ത നേരത്ത് പ്രസിഡീകരിച്ചിരുന്നു.
രണ്ടാഴച മുന്‍പ് ഇതേ സ്ഥലത്ത് ബൈക്ക് കുഴില്പ്പെട്ട് അപകടം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ കുഴിയടച്ചെങ്കിലും ഫലം കണ്ടില്ല.'. ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാല്‍ വെള്ളം ഒഴുകി പോകാന്‍ കഴിഞ്ഞ സ്ഥിതിയാണ് കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്താണ് കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരനെ ലോറിയിടിച്ച് മരണം സംഭവിച്ചത്.
കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാനായി പി.ഡ്യൂ.ഡി റോഡ് നിര്‍മാണ വിഭാഗത്തിനെ കുഴികളയ്ക്കെുന്നതിനായുള്ള പരാതി നല്‍കിയതായി പൊലിസ് പറഞ്ഞു എസ്.സി.പി.ഒ ജയകുമാര്‍ സി.പി.ഒമാരായ രാജേഷ്, റഹീം, അഫ്സല് എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് ശ്രമദാനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."