ആര്.ബി.ഐയെ നിയന്ത്രിക്കാന്‍ പുതിയ സമിതികളുമായി കേന്ദ്രം
ന്യൂഡല്‍ഹി: ആര്.ബി.ഐയില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നീക്കം. കേന്ദ്ര ബാങ്കിന്റെ ഡയരക്ടര്‍ ബോര്‍ഡില്‍ സ്വതന്ത്രാംഗമായി ആര്.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയെ നിയമിച്ചതിനു പുറമേ, ആര്.ബി.ഐയുടെ ദൈനംദിന കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതികളെ നിയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നാണ് വിവരം.
ആര്.ബി.ഐയും ധനകാര്യമന്ത്രാലയവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. സാമ്പത്തിക രംഗത്തിന്റെ സ്ഥിരത, പണനയം, വിദേശ വിനിമയ മാനേജ്മെന്റ് എന്നീ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായാണ് പ്രത്യേക സമിതികളെ നിയോഗിക്കുന്നത്. ആര്.ബി.ഐയുടെ കേന്ദ്ര ബോര്‍ഡ് അംഗങ്ങളും ദൈനംദിന കാര്യങ്ങള്‍ക്കായി നിയോഗിക്കുന്ന സമിതിയിലുണ്ടായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുകൂലികളായവരായിരിക്കും സമിതിയില്‍ കൂടുതലും ഉണ്ടാകുകയെന്നും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."