'കട്ട മുതല്‍ തിരിച്ചുകൊടുത്താല്‍ കളവ് കളവാകാതിരിക്കില്ല' മാര്‍ക്ക്ദാനം പിന്‍വലിച്ചത് ആരോപണം ശരിയാണെന്ന് തെളിയിച്ചു: ചെന്നിത്തല
തിരുവനന്തപുരം: എം.ജി യൂനിവേഴ്സിറ്റ് മാര്‍ക്ക്ദാനവുമായി നടത്തിയ ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെട്ടെതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.തെറ്റ് സിന്‍ഡിക്കേറ്റും അംഗീകരിച്ചു കഴിഞ്ഞു. തെറ്റാണെന്ന് സമ്മതിച്ച സ്ഥിതിക്ക് ധാര്‍മികത ഉയര്‍ത്തി മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
കട്ട മുതല്‍ തിരിച്ചുകൊടുത്താല്‍ കളവ് കളവാകാതിരിക്കില്ല. ഇതൊരിക്കലും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഉന്നയിച്ചതല്ല. സര്‍ക്കാര്‍ കാണിച്ച തെറ്റ് പുറത്തുകൊണ്ടുവരിക മാത്രമായിരുന്നു ലക്ഷ്യമെന്ന് ചെന്നിത്തല കൂട്ടിചേര്‍ത്തു. തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് തിരുത്താന്‍ തയ്യാറായത് നല്ല കാര്യമാണ്.
അതേ സമയം മന്ത്രിയുടെ ഇടപെടുലമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്. അക്കാര്യത്തില്‍ അദ്ദേഹം അന്വേഷണം നേരിടണമെന്നും ചെന്നിത്തല പറഞ്ഞു.
നിരവധി ബി.ടെക് വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് സര്‍വകലാശാല 2019 ഏപ്രില്‍ 30ന് എടുത്ത ഈ നയപരമായ തീരുമാനം ഐകകണ്ഠേന പിന്‍വലിക്കുവാനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് രജിസ്ട്രാറെ ചുമതലപ്പെടുത്തുവാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.
പൊതുസമൂഹത്തിനു മുന്നില്‍ സര്‍വകലാശാലയും അക്കാദമിക സമൂഹവും സംശയത്തിന്റെ നിഴലില്‍ പോലും വരാതിരിക്കുവാനാണ് നടപടിയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."