HOME
DETAILS

ഭക്തിനിര്‍ഭരമായി ഇരുഹറമുകള്‍ റമദാനിലെ അവസാന വെള്ളിയാഴ്ച

  
backup
June 23, 2017 | 8:46 PM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%87%e0%b4%b0%e0%b5%81%e0%b4%b9%e0%b4%b1%e0%b4%ae



ജിദ്ദ: വിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയില്‍ ഹറമുകളില്‍ ജനലക്ഷങ്ങളെത്തി. തിരക്ക് കണക്കിലെടുത്ത് വ്യാഴാഴ്ച രാത്രിതന്നെ പലരും മക്കയിലെ ഹറമില്‍ സ്ഥലം പിടിച്ചു. മദീനയിലും കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ വിപുലമായ സംവിധാനങ്ങളൊരുക്കിയിരുന്നു. റോഡുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
റമദാനില്‍ ഹറമുകള്‍ക്ക് സമീപമുള്ള ഹോട്ടലുകളിലെ മുറികളെല്ലാം നിറഞ്ഞു കവിഞ്ഞു. മുന്‍ ആഭ്യന്തര മന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ്, മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ എന്നിവരുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഹറം കാര്യാലയവും വിവിധ വകുപ്പുകളും ആവശ്യമായ നടപടികളും ഒരുക്കങ്ങളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
സിവില്‍ ഡിഫന്‍സും സുരക്ഷാ വിഭാഗവും തിരക്കറിയിച്ചുകൊണ്ടും മറ്റ് പള്ളികളിലേക്ക് പോകാനും ഉംറ നീട്ടിവയ്ക്കാനും അഭ്യര്‍ഥിച്ച് എസ്.എം.എസ് സന്ദേശങ്ങള്‍ അയച്ചു. മക്കയിലെയും മദീനയിലെയും ഹറമുകളിലെ ഇമാമുമാര്‍ വിശുദ്ധ മാസത്തിലെ അവശേഷിക്കുന്ന ദിനരാത്രങ്ങള്‍ സുകൃതങ്ങള്‍ കൊണ്ട് സജീവമാക്കണമെന്ന് വിശ്വാസികളെ ഉല്‍ബോധിപ്പിച്ചു. റമദാന്‍ വിടപറയാന്‍ അവശേഷിക്കുന്ന മണിക്കൂറുകളിലെ നന്മകളും പുണ്യവും ആര്‍ജ്ജിക്കാന്‍ ധൃതികൂട്ടണമെന്ന് ഹറം ഇമാം ഉല്‍ബോധിപ്പിച്ചു.
മദീനയിലെ മസ്ജിദുന്നബവിയില്‍ സ്വദേശികളും സന്ദര്‍ശകരുമടക്കം ആറു ലക്ഷത്തോളമാണ്് ജുമുഅയില്‍ പങ്കെടുത്തത്. വിശ്വാസികള്‍ക്ക് അല്ലാഹുവിലേക്ക് അടുക്കാന്‍ ലഭിച്ച മഹത്തായ സുവര്‍ണാവസരമാണ് റമദാനെന്നും അലസതയിലും വിനോദങ്ങളിലും മുഴുകി അതിനെ പാഴാക്കരുതെന്നും മദീന ഇമാം ആവശ്യപ്പെട്ടു.
ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ഥനകളും നടന്നു. പുണ്യമാസം വിടപറയുന്നതിന്റെ വിരഹവേദനയും പാപമോചനത്തിനുള്ള തേടലുമായി ഒരു പകലും രാത്രിയും തിരുസന്നിധിയില്‍ കഴിച്ചുകൂട്ടാനായതിന്റെ ആത്മനിര്‍വൃതിയോടെയാണ് വിശ്വാസികള്‍ മക്കയോടും മദീനയോടും വിട പറഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: വിവിധ ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പും സ്‌കൂളുകള്‍ക്ക് അവധിയും; കനത്ത ജാഗ്രതയില്‍ തമിഴ്‌നാട്

Kerala
  •  8 days ago
No Image

പാക് അധീന കശ്മിര്‍ ഇന്ത്യയില്‍; രാജ്യാന്തര വ്യാപാര പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി

National
  •  8 days ago
No Image

സെന്‍യാർ, ഡിറ്റ്‍ വ: തെക്കുകിഴക്കൻ ഏഷ്യയിൽ മരണംവിതച്ച് ചുഴലിക്കാറ്റുകൾ

International
  •  8 days ago
No Image

ഷാ​ർ​ജ​യി​ൽ മല​പ്പു​റം സ്വ​ദേ​ശിയായ പ്രവാസി യുവാവ് അന്തരിച്ചു; മരണം ചികിത്സയിലിരിക്കെ

uae
  •  8 days ago
No Image

ഓർമ കേരളോത്സവം ഇന്നും നാളെയും ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

uae
  •  8 days ago
No Image

ഡല്‍ഹി സ്‌ഫോടനം; കസ്റ്റഡിയിലെടുത്ത ഇമാമടക്കം മൂന്ന് പേരെയും വിട്ടയച്ചു

National
  •  8 days ago
No Image

സൗദിയിൽ ഇന്ന് മുതൽ തണുപ്പ് തുടങ്ങും; മഴയും പ്രതീക്ഷിക്കാം | Saudi Weather

Saudi-arabia
  •  8 days ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ്.ഐ.ആർ, ഡൽഹി സ്ഫോടനം അടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം

National
  •  8 days ago
No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  8 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  8 days ago