ഇഫ്ത്താര്‍ സംഗമങ്ങള്‍ നടത്തി
കൊപ്പം: ആയിരത്തോളം ആളുകള്‍ പങ്കെടുത്ത സമൂസ നോമ്പുതുറയില്‍ ചൂടുള്ള ബിരിയാണി വിളമ്പിയത് വാഴയിലയില്‍. വെള്ളവും ചായയും നല്‍കിയത് സ്റ്റീല്‍ ഗ്ലാസില്‍. നാലുപേര് പങ്കെടുക്കുന്ന പരിപാടിക്കുപോലും വിളമ്പാന്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന കാലത്താണ് വിളയൂര്‍ കുപ്പൂത്ത് ഇര്‍ശാദുസ്സിബ്‌യാന്‍ മദ്‌റസ പൂര്‍വ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച സമൂഹ ഇഫ്ത്താര്‍ ശ്രദ്ധേയമായത്. ഇഫ്ത്താറിലും തൊട്ടുമുമ്പ് നടന്ന സൗഹൃദ സംഗമത്തിലും ജാതി മത രാഷ്ട്രീയഭേദമന്യെ ആളുകള്‍ പങ്കെടുത്തു.
പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി, മെമ്പര്‍മാരായ വി. അഹമ്മദ് കുഞ്ഞി, ഹുസൈന്‍ കണ്ടേങ്കാവ്, പി. അബ്ദുറഹ്മാന്‍, നീലടിസുധാകരന്‍, എ.കെ. ഉണ്ണി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.എം. മുസ്തഫ, ഇസ്മയില്‍ വിളയൂര്‍, വി.എം. അബു ഹാജി, കെ. കൃഷ്ണന്‍കുട്ടി, ടി. ഗോപാലകൃഷ്ണന്‍, എസ്.പി. അമീറലി, കെ. അബ്ദുല്‍ ലത്തീഫ്, എസ്.പി. അബ്ദുല്‍ വാഹിദ്, സി. മൊയ്തീന്‍കുട്ടി, വി.കെ ഇസ്മയില്‍ പങ്കെടുത്തു.
ഒലവക്കോട്: ജി.ഐ.ഒ ഒലവക്കോട് ഏരിയ കീഴില്‍ ഇഫ്താര്‍ മീറ്റും, എസ്.എസ്.എല്‍.സി, പ്ലസ്ടു പാസായ വിദ്യാര്‍ഥിനികളെ അനുമോദിക്കുകയും ചെയ്തു. നൗഷാദ് മുഹിയുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. സി.എം. റഫീഅ അധ്യക്ഷയായി. എം. ദില്‍ഷാദലി, ബഷീര്‍ പുതുക്കോട്, പി.എച്ച്. മുഹമ്മദ്, എം. സുലൈമാന്‍, നൗഷാദ് ആലവി, നഫീസ സലാം, ഹസ്‌ന പങ്കെടുത്തു. നസീല, ഹസ്‌ന ദില്‍ഷാദലി, ഷഹ്മ ഹമീദ്, ഹഫ്‌സ പേഴുങ്കര, ഖദീജ നേതൃത്വം നല്‍കി. ഹഫ്‌സ അബ്ദുറഹ്മാന്‍ സ്വാഗതവും ഹംന മേപ്പറമ്പ് നന്ദിയും പറഞ്ഞു.
ആലത്തൂര്‍: ജമാഅത്തെ ഇസ്‌ലാമി,സോളിഡാരിറ്റി സംയുക്ത എരിയ കമ്മിറ്റികള്‍ ആലത്തൂര്‍ സബ് ജയിലില്‍ ഇഫ്ത്താര്‍ സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു. പി.എസ് അബുഫൈസല്‍ റമദാന്‍ സന്ദേശം നല്‍കി. സഹജീവികളൊടുളള ബാധ്യത നിര്‍വഹിക്കുമ്പോഴാണ് അനുഷ്ടാനങ്ങള്‍ അര്‍ഥ പൂര്‍ണമാവുന്നതെന്നും നോമ്പ് അതാണ് പരിശീലിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു. ജയില്‍ സൂപ്രണ്ട് ശിവദാസന്‍ സ്വാഗതം പറഞ്ഞു. അഡ്വ. മുഹമ്മദ് റാഫി സംസാരിച്ചു. അസാനാര്‍ കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. ഉമ്മര്‍ നന്ദി പറഞ്ഞു.
കൂറ്റനാട്: മേഴത്തൂര്‍ കെ.ഗോവിന്ദന്‍ കുട്ടിമേനോന്‍ സ്മാരക മന്ദിരത്തില്‍ കോണ്‍ഗ്രസ് ഇഫ്ത്താര്‍ സംഗമം നടത്തി. സി.വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.വി മുഹമ്മദലി ആധ്യക്ഷനായി. പി. ബാലന്‍, പി.സി ഗംഗാദരന്‍, പി. രാമദാസ്, ഹബീബ് കോട്ടയില്‍, എം.സി സത്യന്‍, വി.പി ഇബ്രാഹിം കൂട്ടി, പി.കെ അപ്പുണ്ണി, വി.പി അഷ്‌റഫ്, എം.വി അസ്ഹര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."