HOME
DETAILS

കുടുംബശ്രീയുടെ വിഷരഹിത പച്ചക്കറി കൃഷി 740 ഏക്കറിലേക്ക് വ്യാപിപ്പിക്കുന്നു

  
backup
August 06 2016 | 00:08 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%aa


പാലക്കാട്: പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്‌ക്കാര പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ല മിഷന്‍ നടത്തുന്ന ജൈവ പച്ചക്കറി കൃഷി  423 ഏക്കറില്‍ നിന്ന്740 ഏക്കറിലേക്ക് വ്യാപിച്ചതായി കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. രാധാകൃഷ്ണന്‍. ജില്ലയില്‍ നിലവിലുളള 21058 അയല്‍കൂട്ടങ്ങളില്‍ 50ശതമാനത്തിലേറെയുളള പങ്കാളിത്തമാണ് ഈ വ്യാപനത്തിന് ഇടയാക്കിയിരിക്കുന്നത്. പൂര്‍ണ പങ്കാളിത്തം വൈകാതെ ഉണ്ടാകുമെന്നും അങ്ങനെയെങ്കില്‍ പ്രതീക്ഷക്കപ്പുറത്തേക്ക് കൃഷി വ്യാപിപ്പിക്കാമെന്നും ജില്ല കലക്ടര്‍ പി. മേരിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കൃഷിഭവനുകള്‍ വഴി സെയ്ഫ് ടു ഈറ്റ് അംഗീകാര രേഖകളോടെ  വിപണിയിലിറക്കും.
ഓണക്കാലത്ത്  പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കുടുംബശ്രീയുടെ ധനസഹായത്തോടെ പ്രത്യേക  പച്ചക്കറി വിപണിയും സാധ്യമാക്കും. ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും ബാലസഭകളും കുറഞ്ഞത് മൂന്നു സെന്റ് ഭൂമിയിലാണ് കൃഷി നടത്തുന്നത്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ വഴി വിത്തുകള്‍ എത്തിച്ച് ജില്ലയിലെ  ഉള്‍പ്രദേശങ്ങളിലേക്കും കൃഷി വ്യാപിപ്പിച്ച വരികയാണ്.
ശുദ്ധജലം, മാലിന്യ സംസ്‌കരണം, വൃത്തിയുളള അന്തരീക്ഷം, നല്ല ആരോഗ്യം, മികച്ച ജീവിതശൈലി എന്നീവയുള്‍പ്പെട്ട പഞ്ചശീല സാംസ്‌ക്കാരിക പ്രചരണ പദ്ധതിയാണ് കുടുംബശ്രീ ജില്ല മിഷന്‍ ജില്ലയില്‍ നടപ്പാക്കുന്നത്. ആരോഗ്യം, സാമൂഹ്യനീതി, കൃഷി, ഡി.ഡി പഞ്ചായത്ത്, തുടങ്ങി തൊഴിലുറപ്പ് പദ്ധതി വഴിയും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കുടുംബശ്രീ അയല്‍കൂട്ടങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അയല്‍കൂട്ടങ്ങളുടെ കാര്‍ഷിക പ്രവൃത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് അസി. സെക്രട്ടറിയുമുള്‍പ്പെടുന്ന സംഘാടക സമിതി തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ട്. കൂടുതല്‍ ഇനങ്ങളിലെ കാര്‍ഷിക പ്രവര്‍ത്തനം, ഏറ്റവും കൂടുതല്‍ സ്ഥലത്ത് കാര്‍ഷിക പ്രവര്‍ത്തനം, ഏറ്റവും കൂടുതല്‍ അയല്‍ക്കൂട്ടങ്ങളെ പങ്കെടുപ്പിക്കല്‍, ഏറ്റവും നന്നായി വിപണനം നടത്തുന്നത് എന്നിങ്ങനെ വേര്‍തിരിച്ചുകൊണ്ട് കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് പ്രോത്സാഹനസമ്മാനവും ഏര്‍പ്പെടുത്തുന്നുണ്ട്.
ശുചിത്വ പരിപാലനം ലക്ഷ്യമിട്ട്  ഒ.ഡി.എഫ് പ്രഖ്യാപനത്തിന് മുന്നോടിയാടി കുടുംബശ്രീയുമായി സഹകരിച്ച് ജില്ല ശുചിത്വ മിഷന്‍ ജില്ലയില്‍ ശൗചാലയങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. നിലവില്‍ ജില്ലയില്‍ 25282 ശൗചാലയങ്ങള്‍ ആവശ്യമുണ്ട്. 400 കുടുംബശ്രീ പ്രവര്‍ത്തകരെ ശൗചാലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ പഞ്ചായത്ത് തലത്തില്‍ തുടങ്ങി പിന്നീട് ജില്ലവ്യാപകമായി പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്താനുളള നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ ശുചിത്വ മിഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പാരിപാലനം ഉറപ്പ് വരുത്താന്‍ ഒരു പഞ്ചായത്തിന് രണ്ട് കുടുംബശ്രീ പാലിയേറ്റിവ് നഴ്‌സുമാരെ നിയോഗിച്ചിട്ടുണ്ട്.
വിവിധ ശൂചീകരണ പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധി പ്രതിരോധവും കേന്ദ്രീകരിച്ച് സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ അങ്കണവാടികള്‍ തോറും ആരോഗ്യവകുപ്പ് അധികൃതര്‍ ബോധവത്ക്കരണം നടത്തുന്നുണ്ട്. വാര്‍ഡ് തലത്തിലുളള കുടുംബശ്രീയുടെ ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റികളിലെ ബി.പി.എല്‍ വിഭാഗക്കാര്‍ക്കായി തൊഴിലുറപ്പ് അധികൃതര്‍ കാര്‍ഷിക ഉപകരണങ്ങളുടെ സൗജന്യമായി വിതരണം നടത്തുന്നുണ്ട്.
യോഗത്തില്‍ അസി. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷീല. പി. ആര്‍, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി. രവീന്ദ്രന്‍, ലീഡ് ബാങ്ക് മാനേജര്‍ ജോസഫ് സാം, ഡി.ഡി പഞ്ചായത്ത് പ്രതിനിധി, മറ്റു ജില്ല വകുപ്പ് മേധാവികള്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago