ജോയിയുടെ സഹോദരന് വില്ലേജ് ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
പേരാമ്പ്ര: ചെമ്പനോട വില്ലേജ് ഓഫിസില്‍ ആത്മഹത്യ ചെയ്ത കര്ഷകന് ജോയിയുടെ ഭൂമിയില്‍ തിരുത്തലുകള്‍ നടത്തിയെന്നാരോപിച്ചും രേഖകള്‍ കാണിക്കണമെന്നാവശ്യപ്പെട്ടും സഹോദരന് ഓഫിസ് പടിക്കല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രേഖകള്‍ കാണിച്ചുതരാതെ തിരിച്ചുപോകില്ലെന്ന സഹോദരന്റെ വാശിയെത്തുടര്‍ന്ന് വില്ലേജ് ഓഫിസില്‍ സംഘര്‍ഷമുണ്ടായി. ജോയിയുടെ ബന്ധുക്കളും നാട്ടുകാരും സംഭവത്തെ തുടര്‍ന്ന് വില്ലേജ് ഓഫിസ് ഉപരോധിച്ചത് സംഭവം കൂടുതല്‍ വഷളായി. ജോയിയുടെ ഭൂമിയുടെ തിരുത്തല്‍ രേഖ കാണിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെ റവന്യു ഉദ്യോഗസ്ഥര്‍ മറുപടി നല്കാന് കഴിയാത്ത അവസ്ഥയിലായിരുന്നു.
വിശദമായ പരിശോധനയും അന്വേഷണവും റവന്യു വകുപ്പ് സെക്രട്ടറി ഇന്ന് എത്തിയാല്‍ ഉണ്ടാകുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ശാന്തരായത്.
ഇതിനിടെ സസ്പെന്‍ഷനിലായ വില്ലേജ് ഓഫിസര്‍ സണ്ണി, അസി. ഓഫിസര്‍ സി ലീഷ് എന്നിവരുടെ നേരത്തെയുള്ള ഇടപാടുകളും രേഖകളുടെ പരിശോധനയും റവന്യു വകുപ്പ് വിശദ മായി അന്വേഷിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."