HOME
DETAILS
MAL
മാവോയിസ്റ്റ് അനുകൂല പ്രചാരണം ആറളത്ത് പൊലിസ് പരിശോധന
backup
August 06 2016 | 00:08 AM
ഇരിട്ടി: മാവോയിസ്റ്റ് അനുകൂല പ്രചാരണം നടത്തുന്നതായി അറിവു ലഭിച്ചതിനെ തുടര്‍ന്ന് ആറളം എസ്.ഐയുടെ നേതൃത്വത്തില്‍ ആറളം ഫാം 13 ബ്ലോക്ക് 55ല്‍ പൊലിസ് പരിശോധന നടത്തി. ഇവിടെയുള്ള തലയ്ക്കല്‍ ചന്തു സ്മാരക വായനശാല കേന്ദ്രീകരിച്ച് മാവോയിസ്റ്റ് അനുകൂല പ്രചാരണം നടക്കുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. 40ഓളം കുടുംബങ്ങളാണു ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് എസ്.ഐയുടെ നേതൃത്വത്തില്‍ തണ്ടണ്ടര്ബോള്ട്ട് സംഘം പരിശോധന നടത്തിയത്. എന്നാല്‍ മാവോയിസ്റ്റ് അനുകൂലമായ ഒന്നും ലഭിച്ചില്ലെന്ന് എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."