ശരീഅത്ത് സംരക്ഷണ റാലിയും നബിദിന സമ്മേളനവും 20ന്
കൊല്ലം: കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ കൊല്ലം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയും നബിദിന സമ്മേളനവും 20ന് കൊല്ലത്ത് നടക്കുമെന്ന് മുഖ്യരക്ഷാധികാരിയും കേരളാ മുസ്‌ലീം ജമാ അത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് നാലിന് താലൂക്കിലെ 60 മഹല്ലുകളുടെ നേതൃത്വത്തില്‍ പള്ളിമുക്ക് വെണ്ടര്‍മുക്കില്‍ നിന്നും ആരംഭിക്കുന്ന ശരീഅത്ത് സംരക്ഷണ റാലി കന്റോണ്‍മെന്റ് മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കാരാളി ഇ.കെ സുലൈമാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ചേരുന്ന നബിദിന സമ്മേളനം കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണവും പനവൂര്‍ നവാസ് മന്നാനി നബിദിന സന്ദേശവും നടത്തും.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം നൗഷാദ് എം.എല്‍. എ,എ യുനുസ്‌കുഞ്ഞ്, അബ്ദുല്‍ അസീസ് അസീസിയ്യ, അഡ്വ. എ ഷാനവാസ്ഖാന്‍, എ.കെ ഉമര്‍ മൗലവി, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, വൈ.എം ഹനീഫാ മൗലവി തുടങ്ങിയവര്‍ സംസാരിക്കും. ആര്‍ഭാടങ്ങളും പ്രകൃതിക്കു ദോഷം വരുത്തുന്ന അലങ്കാരങ്ങളും ഒഴിവാക്കിയാണ് നബിദിന പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്ന് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു. ഗതാഗത തടസങ്ങള്‍ സൃഷ്ടിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെയുമാണ് റാലികള്‍ ക്രമീകരിക്കുക.
ശരീഅത്തിനെ കാത്തുസൂക്ഷിക്കുക വിശ്വാസികളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ കരാളി ഇ.കെ സുലൈമാന്‍ ദാരിമി,ജനറല്‍ കണ്‍വീനര്‍ മൈലക്കാട് ഷാ,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നാസര്‍ കുഴിവേലില്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."