പാളക്കൊല്ലി പുനരധിവാസം എങ്ങുമെത്തിയില്ല
പുല്‍പ്പള്ളി: ആദിവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി ഭൂമി കണ്ടെത്തിയിട്ടും തുടര്‍ നടപടികളുണ്ടാകാത്തത് കാരണം പാളക്കൊല്ലി കോളനിക്കാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല.
ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ കഴിയേണ്ട അവസ്ഥയിലാണ് കോളനിയിലെ 26 കുടുംബങ്ങള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടും ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ശ്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
പാളക്കൊല്ലിയിലെ കടമാന്‍തോട് കരയില്‍ ദുരിതങ്ങളുടെ നടുവില്‍ കഴിയുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. മുന്‍ വയനാട് ജില്ലാ കലക്ടറുടെ കോളനി മിത്രം പരിപാടിയില്‍ ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നു.
സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറാന്‍ കോളനിവാസികള്‍ക്ക് സമ്മതവുമായിരുന്നു. എന്നാല്‍ നടപടികളെങ്ങുമെത്തിയില്ല. ചെറിയ മഴ പെയ്താല്‍ പോലും കോളനിയിലെ വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയാണ്. മഴ ശക്തമാകുന്നതോടെ ദുരിതാശ്വാസ ക്യാംപുകളിലാണ് ഇവര്‍ കഴിയാറുള്ളത്. തുടര്‍ന്ന് മഴക്കാലത്തിന് ശേഷമേ സ്വന്തം വീടുകളിലെത്താന്‍ കഴിയൂ. ഇതുമൂലം വിദ്യാര്‍ഥികളുടെ പഠനവും ആഴ്ചകളോളം മുടങ്ങുന്ന അവസ്ഥയാണ്.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പാളക്കൊല്ലി കോളനിയിലേക്ക് വികസന പ്രവര്‍ത്തനങ്ങള്‍ എത്താറില്ല.
ആശിക്കും ഭൂമി പദ്ധതിയില്‍ മുന്‍ഗണനാക്രമത്തില്‍ പാളക്കൊല്ലിക്കാര്‍ക്ക് സ്ഥലം കണ്ടെത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്തിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ത്രിതല പഞ്ചായത്ത് ഉള്‍പ്പടെ കോളനിക്കാരെ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ നപടികള്‍ സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കോളനിക്കാര്‍ പറയുന്നു.
ആശിക്കും ഭൂമി വിവാദമായതാണ് കോളനിക്കാരുടെ പുനരധിവാസം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാല്‍ തങ്ങളെ എത്രയും പെട്ടന്ന് പുനരധിവസിപ്പിക്കാനുള്ള അടിയന്തിര നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കോളനി നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."