പെരുവകയിലെ മദ്യശാല പ്രശ്‌നം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനം
മാനന്തവാടി: പെരുവകയില്‍ ബീവറേജ് പ്രവര്‍ത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ ജനപ്രതിനിധികളും സമരസമിതി നേതാക്കളും മാനന്തവാടി സബ് കലക്ടര്‍ വി.ആര്‍ പ്രേംകുമാറുമായി ചര്‍ച്ച നടത്തി.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് മദ്യശാല പ്രവര്‍ത്തനമാരംഭിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും തീരുമാനം പുന: പരിശോധിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. മാനന്തവാടി സബ് കലക്ടര്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ഇന്ന് ജില്ലയില്‍ എത്തുന്ന മന്ത്രി വി.എസ് സുനില്‍കുമാറിനെയും ജില്ല കലക്ടറെയും ധരിപ്പിക്കുന്നതിനും അതുവരെ മദ്യശാല തുറക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നിര്‍ത്തിവെക്കുന്നതിനും ധാരണയായിട്ടുണ്ട്.
കല്‍പ്പറ്റ ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍, വൈസ് പ്രസിഡന്റ് കെ.ജെ പൈലി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ ഷാജു, വാര്‍ഡ് കൗണ്‍സിലര്‍ സ്റ്റെര്‍വിന്‍ സ്റ്റാനി, കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, പടയന്‍ റഷീദ്, പി.വി ജോര്‍ജ്ജ്, എക്‌സൈസ് മാനന്തവാടി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ അബു, സമരസമിതി നേതാക്കളായ എം.പി ശശികുമാര്‍, ജില്‍സന്‍ തൂപ്പുങ്കര, ക്ലീറ്റസ്, അഡ്വ. ജോസ് കുമ്പയ്ക്കല്‍ സംബന്ധിച്ചു. അതെസമയം ബിവറേജ് വില്‍പനശാല പെരുവകയില്‍ ആരംഭിക്കുകയില്ലെന്ന് വ്യക്തമായ ഉറപ്പ് ലഭിക്കുന്നതു വരെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."