HOME
DETAILS
MAL
ഗ്രേറ്റ തന്‍ബര്‍ഗ് ഒരു വണ്ടാണ്!
backup
October 25 2019 | 20:10 PM
ലണ്ടന്‍: ബ്രിട്ടനിലെ പ്രകൃതിചരിത്ര മ്യൂസിയം ചിറകില്ലാത്ത അന്ധയായ വണ്ടിനിട്ട പേര് എന്തെന്നോ- ഗ്രേറ്റ തന്‍ബര്‍ഗ്. സംശയിക്കേണ്ട കൗമാരക്കാരിയായ സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തകയുടെ പേരു തന്നെ. 1960കളില്‍ കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ വച്ചാണ് ഒരു മില്ലീമീറ്റര്‍ പോലും വലുപ്പമില്ലാത്ത തേന്‍നിറമുള്ള ഈ വണ്ടിനെ കണ്ടെത്തിയത്.
തന്‍ബര്‍ഗിന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്നതിനാലാണ് വണ്ടിന് അവരുടെ പേരു നല്‍കിയതെന്ന് ലണ്ടന്‍ മ്യൂസിയത്തിലെ ശാസ്ത്രീയ അസോസിയേറ്റ് മൈക്കല്‍ ഡര്‍ബി പറഞ്ഞു. നെലോപ്‌റ്റോഡസ് ഗ്രേറ്റ എന്നാണ് ഈ കുഞ്ഞുവണ്ടിന്റെ ശാസ്ത്രീയ നാമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."