കര്‍ത്താര്‍പുര്‍ ഇടനാഴി കരാറിനെ സ്വാഗതം ചെയ്ത് യു.എസ്
വാഷിങ്ടണ്‍: ലാഹോറിലെ സിഖ് തീര്‍ഥാടന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്താനായി കര്‍ത്താര്‍പുര്‍ ഇടനാഴി നിര്‍മിച്ച് ഇന്ത്യയും പാകിസ്താനും കരാറിലെത്തിയതിനെ സ്വാഗതം ചെയ്ത് യു.എസ്. അയല്‍രാജ്യങ്ങള്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഉണ്ടാക്കിയെടുക്കുന്നത് നല്ല വാര്‍ത്തയാണെന്ന് ദക്ഷിണ മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അസി.സെക്രട്ടറി ആലിസ് ജി വെല്‍സ് പറഞ്ഞു.
സിഖ് മതസ്ഥാപകനായ ഗുരു നാനാക് ദേവിന്റെ ഭൗതികശരീരം അടക്കിയ സ്ഥലമെന്നു കരുതുന്ന ലാഹോറിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര വിസയില്ലാതെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ തീര്‍ഥാടകരെ അനുവദിക്കുന്നതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി കരാര്‍. ഗുരു നാനാക് ജീവിതകാലത്തിന്റെ അവസാനത്തെ 18 വര്‍ഷം ഇവിടെ കഴിഞ്ഞെന്നാണ് പറയപ്പെടുന്നത്. ഈ ഇടനാഴി ഇന്ത്യയിലെ പഞ്ചാബിലുള്ള ദേര ബാബ നാനാക് ദേവാലയത്തെ കര്‍ത്താര്‍പുരിലെ ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നു.
അടുത്ത മാസമാണ് ഇടനാഴി തുറക്കുക. ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നെങ്കിലും തീര്‍ഥാടകനായി വരാനേ ഉദ്ദേശിക്കുന്നുള്ളൂവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അറിയിച്ചിരുന്നു.
കരാറനുസരിച്ച് 5,000 ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ദിനംപ്രതി ഗുരുദ്വാര സന്ദര്‍ശിക്കാം. നവംബറില്‍ ഇടനാഴി തുറക്കുന്നത് തങ്ങള്‍ ഉറ്റുനോക്കുകയാണെന്ന് ആലിസ് പറഞ്ഞു.
ഉഭയകക്ഷി ബന്ധം തകര്‍ന്നിരിക്കെ കടുത്ത മൂന്നുഘട്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ഇരുരാജ്യങ്ങളും കരാറിലൊപ്പിട്ടത്. 1,416 രൂപയാണ് സന്ദര്‍ശന ഫീസ്. ഗുരു നാനാക് ദേവിന്റെ 550ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ ഒമ്പതിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."