ഉത്സവമായി മന്ദലാംകുന്ന് മഹല്ലിലെ സമൂഹ വിവാഹം
മന്ദലാംകുന്ന്: മന്ദലാംകുന്ന് മഹല്ലില്‍ സമൂഹ വിവാഹം ഉത്സവമായി. ആറ് വനിതകള്‍ക്ക് മംഗല്യ സൗഭാഗ്യം.
മഹല്ല് ജമാഅത്ത് കമ്മിറ്റിയും യു.എ.ഇ മഹല്ല് കമ്മിറ്റിയും സംയുക്തമായി റൗഹത്ത് റീജന്‍സിയിലാണ് ആറ് യുവതികള്‍ക്ക് മംഗല്യം സൗഭാഗ്യത്തിനു വേദിയൊരുക്കിയത്. മന്ദലാംകുന്ന് ഖത്തീബ് ഡോ. അബ്ദുല്‍ ഗഫൂര്‍ ഫൈസി, ബാദുഷ ബാഖവി നിക്കാഹിന് നേതൃത്വം നല്‍കി. സഹോദര സമുദായത്തില്‍ പെട്ട ഒരു യുവതിയുടെ താലികെട്ട് ആചാര പ്രകാരം നടന്നു. തുടര്‍ന്ന് നടന്ന പരിപാടി ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡന്റ് എ.എം അലാവുദ്ദീന്‍ അധ്യക്ഷനായി. സമന്വയ ഗിരി ആശ്രമാധിപന്‍ അരുമദാസ് യമി ധര്‍മപക്ഷ വിശിഷ്ടാഥിതിയായി. ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് സി.എച്ച് റഷീദ്, കുന്നംകുളം പൊലിസ് അസി. കമ്മിഷണര്‍ ടി.എസ് ഷിനോജ്, പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് എം.എ അബൂബക്കര്‍, പുന്നയൂബര്‍ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ദീന്‍, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയകത്ത്, മന്ദലാംകുന്ന് യു.എ.ഇ മഹല്ല് ട്രഷറര്‍ ഷാഹു തെക്കാത്ത് ബദര്‍പള്ളി, എം.എ ഇബ്രാഹീം, കെ.കെ ഇസ്മായില്‍, കെ. മുജീബ്, എം.സി ബഷീര്‍, എം.പി അസറുദ്ദീന്‍, പി.എം ലത്തീഫ്, പി.പി അബ്ദുറഹ്മാന്‍, കെ.യു ഹസ്സന്‍, കാരയില്‍ മുഹമ്മദലി, എന്‍. ആഷിഫ് സംസാരിച്ചു.
വിവാഹിതരായ ആറ് പേര്‍ക്കും പത്ത് പവന്‍ വീതം സ്വര്‍ണാഭരണവും വിവാഹ വസ്ത്രവും നല്‍കി. തുടര്‍ന്ന് 1700 പേര്‍ക്ക് വിവാഹ സദ്യ നല്‍കി. മന്ദലാംകുന്ന് മഹല്ല് യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് എ.സി മൊയ്തുണ്ണി ആലത്തയില്‍ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ കെ.കെ ഖാദര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."