മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം: ശിവസേനയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് കോണ്‍ഗ്രസ്, നടക്കില്ലെന്ന് ആവര്‍ത്തിച്ച് എന്‍.സി.പി
ദല്‍ഹി: മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ ക്ഷണം. എന്നാല്‍ അതിനോട് ഇടഞ്ഞ് എന്‍.സി.പിയും. ഇതോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം അനിശ്ചിതത്വത്തിലായി.
ശിവസേന, ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് വന്നാല്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുമെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാ സാഹേബ് തോറാട്ട് വ്യക്തമാക്കിയത്.
എന്നാല്‍ ഇതിനോട് യോജിക്കാന്‍ എന്‍.സി.പി ഒരുക്കമല്ല. പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധി മാനിക്കണമെന്നാണ് ശരദ് പവാര്‍ ആവര്‍ത്തിക്കുന്നത്.
സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം എന്‍.സി.പികോണ്‍ഗ്രസ് മുന്നണിക്കില്ല. എന്നാലും ബിജെപിയെ ഭരണത്തില്‍ നിന്നകറ്റാന്‍ ശിവസേനയെ പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന തന്ത്രമാണ് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ മുന്നോട്ട് വച്ചത്. 56 സീറ്റാണ് ശിവസേനക്കുള്ളത്. കോണ്‍ഗ്രസിന്റെ 44 സീറ്റും എന്‍.സി.പിയുടെ 54 സീറ്റും ചേര്‍ന്നാല്‍ കേവല ഭൂരിപക്ഷം നേടാനാവുമെന്നാണ് കണക്കുകൂട്ടല്‍.
അശോക് ചവാന്റേത് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തന്നെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ടും സമ്മതിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍.സി.പിയുടെ പിന്തുണ നേടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. അതില്‍ തട്ടിയാണ് മഹാരാഷ്ട്ര രാഷ്ട്രീയം കറങ്ങുന്നത്.
അതേ സമയം മുഖ്യമന്ത്രിസ്ഥാനത്തിനായി മുന്നണിക്കുള്ളില്‍ ശിവസേന പോര് തുടങ്ങിയിട്ടുമുണ്ട്.
അതേ സമയം ജെ.ജെ.പി പിന്തുണ ഉറപ്പായതോടെ ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഇന്ന് ഗവര്‍ണറെ കാണും. ജെജെപി സഖ്യത്തിന് പുറമെ സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ചാണ് ബിജെപി നീക്കം.
ഇന്നലെ ദില്ലിയില്‍ അമിത് ഷായുടെ വസതിയില്‍ നടന്ന ചര്‍ച്ചയിലാണ് ജെജെപിയുമായി സഖ്യം ഉണ്ടാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വന്നത്. ഇന്ന് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചണ്ഡീഗഡില്‍ നടക്കുന്നുണ്ട്. അതിനിടെ ബിജെപിയുമായി സഖ്യം ഉണ്ടാക്കാനുള്ള ജെജെപി നീക്കം ജനഹിതത്തിനു എതിരാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."