പകര്‍ച്ചപ്പനി: നാട് ശുചീകരിക്കാന്‍ അഗ്നിശമന സേനയും
പാനൂര്‍: നാട്ടില്‍ പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനവുമായി അഗ്നിശമന സേനാംഗങ്ങള്‍. പാനൂര്‍ അഗ്നിശമനാ സേനയാണ് രണ്ടു ദിവസങ്ങളിലായി നാട്ടില്‍ ശുചീകരണമടക്കമുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി രംഗത്തുള്ളത്.
കഴിഞ്ഞ ദിവസം സേനാതാവളം വൃത്തിയാക്കിയ സേന ഇന്നലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിന്റെ ആവശ്യപ്രകാരം കല്ലിക്കണ്ടി ടൗണിലെ ഓടകള്‍ വൃത്തിയാക്കി. സ്ലാബുകള്‍ മാറ്റി കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ വെള്ളം പമ്പ്‌ചെയ്ത് ഓടകള്‍ ശുചിയാക്കി.
പാനൂര്‍ ഫയര്‍ സ്റ്റേഷന്‍ മേധാവി രാജീവന്‍, ഫയര്‍മാന്‍മാരായ ഒ.കെ രജീഷ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സമീര്‍ പറമ്പത്തും നാട്ടുകാരും ഒപ്പം കൂടിയതോടെ ശുചീകരണ യഞ്ജം പൂര്‍ത്തിയായി. പനിമരണം വര്‍ധിക്കുന്നത് നാട്ടില്‍ ഭീതി പരത്തിയതോടെ പഞ്ചായത്ത് അധികൃതരും ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ശുചീകരണം അടുത്ത ദിവസങ്ങളിലും സജീവമായി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."