കരിപ്പൂരില്‍ 38.5 ലക്ഷത്തിന്റെ സ്വര്‍ണക്കടത്ത്
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളംവഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 38.5 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. രണ്ട് തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേരില്‍ നിന്നായാണ് 1.16 കിലോഗ്രാം സ്വര്‍ണം പിടിച്ചത്.
തമിഴ്നാട് തിരുച്ചിറപ്പളളി സ്വദേശി ജാഫറുല്ല ഖാന് മുഹമ്മദലിയില്നിന്നും 374 ഗ്രാം സ്വര്‍ണവും ചെന്നൈ തെണ്ടിയാര്പ്പെട്ട് സ്വദേശി അസ്ഹറുദ്ദീന് ജവഹറലിയില്നിന്നും 373 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. ഇരുവരും ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. കാസര്‍കോട് മധൂര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ നിന്നും 365 ഗ്രാമാണ് പിടിച്ചത്. മൂന്നുപേരും മിശ്രിതരൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
കസ്റ്റംസ് സൂപ്രണ്ടുമാരായ സി.സി ഹാന്‍സണ്‍, കെ.സുധീര്‍, ഇന്‍സ്പെക്ടര്‍മാരായ എന്‍.വി നായിക്, എം.ജയന്, നീല്‍ കമല്‍, ജി.നരേഷ്, ശിവാനി, ഹവില്‍ദാര്‍മാരായ ചന്ദ്രന്, രവീന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."