സ്കോട്ട്ലന്‍ഡില്‍ കാണാതായ മലയാളി വൈദികന് മരിച്ചതായി വിവരം
തിരുവനന്തപുരം: സ്കോട്ലന്‍ഡിലെ എഡിന്ബറോയില് നിന്നും മൂന്നുദിവസം മുന്‍പ് കാണാതായ മലയാളി വൈദികന് മരിച്ചെന്ന് വിവരം. സി.എം.ഐ. സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ.മാര്ട്ടിന് സേവ്യറിന്റെ (33)മൃതദേഹം അദ്ദേഹം സേവനം ചെയ്തിരുന്ന പള്ളിക്ക് സമീപമുള്ള ബീച്ചില്‍ കണ്ടെത്തിയതായി സ്കോട്ലന്ഡ് പൊലിസ് അറിയിച്ചു. ഇതു സംബന്ധിച്ച് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വീട്ടുകാര്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്.
ചൊവ്വാഴ്ച്ച ഉച്ചവരെ വൈദികനുമായി നാട്ടിലെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അതു കഴിഞ്ഞ് രണ്ടു ദിവസമായി ഒരു വിവരവും ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് രൂപതാധികൃതര്‍ തന്നെ പൊലിസില്‍ വിവരമറിയിച്ചത്.
സ്കോട്ട്ലന്‍ഡില്‍ പിഎച്ച്.ഡി. പഠനത്തോടൊപ്പം സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളി ഇടവകയുടെ ചുമതലയും വഹിച്ചിരുന്നു. പള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്ക് വൈദികനെ കാണാതായതോടെ അന്വേഷിച്ച വിശ്വാസികളാണ് ആദ്യം വിവരമറിയുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി ഫാ.മാര്ട്ടിന് സ്കോട്ട്ലന്‍ഡിലേക്ക് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."