HOME
DETAILS
MAL
മലയാളി വൈദികന്റെ ദുരൂഹ മരണം: ചെന്നിത്തല സുഷമാ സ്വരാജിന് കത്തയച്ചു
backup
June 24 2017 | 07:06 AM
തിരുവനന്തപുരം: സ്‌കോട്ട്‌ലന്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വൈദികന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു. ഈ മരണത്തെപറ്റി വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്നും ചെന്നിത്തല അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
നാലു ദിവസം മുന്‍പ് കാണാതായ ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ഫാ.മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹമാണ് കടല്‍ത്തീരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."