HOME
DETAILS

സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചു; ട്രക്ക് ഡ്രൈവറുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

  
backup
October 26 2019 | 19:10 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%b1

ജെയ്പൂര്‍: ജമ്മു കശ്മിരില്‍ ഭീകരര്‍ കൊലപ്പെടുത്തിയ ട്രക്ക് ഡ്രൈവര്‍ മുഹമ്മദ് ഇല്യാസിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
ഇല്യാസിന്റെ മരണത്തോടെ പ്രതിസന്ധിയിലായ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അടിയന്തര ധനസഹായമായി 21 ലക്ഷം രൂപയും നല്‍കിയെങ്കില്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.
ഈ ആവശ്യമുന്നയിച്ച് ഇല്യാസിന്റെ ഭാര്യയും നാല് കുട്ടികളും ആള്‍വാര്‍ ജില്ലാ കലക്ടറുടെ ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തിയിരുന്നു. മൂന്നുവട്ടം ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമാകാത്ത സാഹചര്യത്തില്‍ ധര്‍ണയില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
അവസാനം നടന്ന ചര്‍ച്ചയില്‍ 6.5 ലക്ഷം രൂപ നഷ്ടപരിഹാരം സ്വീകരിക്കാന്‍ ഇല്യാസിന്റെ ഭാര്യയും മറ്റ് ബന്ധുക്കളും സമ്മതിച്ചു. ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന ഉറപ്പും നല്‍കിയതായി ജില്ലാ കലക്ടര്‍ രാമചന്ദ്ര ശര്‍മ അറിയിച്ചു. കൂടാതെ സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാന്‍ സര്‍ക്കാര്‍ രണ്ട് ലക്ഷവും ജമ്മു കശ്മിര്‍ സര്‍ക്കാര്‍ 4.5 ലക്ഷം രൂപയും നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ‌ ഓട്ടോയ്ക്ക് പിന്നില്‍ ലോറി ഇടിച്ചു രണ്ട് മരണം

Kerala
  •  2 days ago
No Image

കൊൽക്കത്തയിലെ ആർജികർ ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകം: വിചാരണ കോടതി നാളെ വിധി പറയും

National
  •  2 days ago
No Image

അബൂദബിയിലെ അൽ അസയിൽ സ്ട്രീറ്റ് ഇനിമുതൽ അൽ നഖ്‌വ സ്ട്രീറ്റ് 

uae
  •  2 days ago
No Image

ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇളവ് നൽകണം; മോദിക്ക് കത്തയച്ച് അരവിന്ദ് കെജ്‌രിവാൾ

National
  •  2 days ago
No Image

തമിഴ്നാട്ടിലെ റാണിപേട്ടിൽ വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു

latest
  •  2 days ago
No Image

ഡ്രോൺ ഉപയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉള്‍ക്കൊള്ളുന്ന കരട് നിയമത്തിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭാ യോഗം

qatar
  •  2 days ago
No Image

റഷ്യൻ സൈന്യത്തിലെ 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

വിക്ഷേപിച്ച് എട്ട് മിനിറ്റുകൾക്കകം തകർന്ന് മസ്‌കിൻ്റെ സ്റ്റാർഷിപ്പ് 

Science
  •  2 days ago
No Image

എത്തിഹാദ് റെയിൽ: 2025 ൽ നിർമ്മാണം ആരംഭിക്കുമെന്ന് റിപ്പോർട്ട്

uae
  •  2 days ago
No Image

നഗരത്തിലെ വിവിധ ഭാഗങ്ങളിലായി 100 ബസ് സ്റ്റോപ്പുകൾ കൂടി നിർമ്മിക്കാൻ അൽഐൻ മുൻസിപ്പാലിറ്റി

uae
  •  2 days ago