HOME
DETAILS

ഇറാഖില്‍ 42 പേര്‍ കൊല്ലപ്പെട്ടു

  
backup
October 26, 2019 | 7:29 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%96%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-42-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനെത്തിയവര്‍ക്കു നേരെ സുരക്ഷാസേന നടത്തിയ വെടിവയ്പിലും കണ്ണീര്‍വാതക ഷെല്ല് വര്‍ഷത്തിലും 42 പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭം വീണ്ടും ശക്തിപ്പെട്ടതോടെ അടിയന്തര പാര്‍ലമെന്റ് യോഗം വിളിച്ചുകൂട്ടിയ സാഹചര്യത്തിലാണ് അങ്ങോട്ട് മാര്‍ച്ച് നടത്താന്‍ സമരക്കാര്‍ പദ്ധതിയിട്ടത്.
ഇവരെ പിരിച്ചുവിടാന്‍ പൊലിസ് ശ്രമിച്ചതോടെ അഴിമതിയും തൊഴിലില്ലായ്മയും മോശപ്പെട്ട പൊതുജന സേവനവും കാരണം പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനു പേര്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ ഒത്തുകൂടി.
വെടിവയ്പ് നടന്നതോടെ ബാരിക്കേഡുകള്‍ തകര്‍ത്ത് ഗ്രീന്‍ സോണിലേക്ക് ഇരച്ചുകയറാന്‍ പ്രക്ഷോഭകര്‍ ശ്രമം തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ടര്‍ നടാഷ ഗോനെം പറഞ്ഞു.
സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. നിരവധി കണ്ണീര്‍ വാതകഷെല്ലുകളും ഗ്രനേഡുകളും പൊലിസ് എറിഞ്ഞതായും അവര്‍ പറഞ്ഞു. 2,300 പ്രക്ഷോഭകര്‍ക്ക് പരുക്കേറ്റതായി ഇറാഖിലെ മനുഷ്യാവകാശ സംഘടന പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  a day ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  a day ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  a day ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  a day ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  a day ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  a day ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  a day ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  a day ago