ഇറാഖില്‍ 42 പേര്‍ കൊല്ലപ്പെട്ടു
ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനെത്തിയവര്‍ക്കു നേരെ സുരക്ഷാസേന നടത്തിയ വെടിവയ്പിലും കണ്ണീര്‍വാതക ഷെല്ല് വര്‍ഷത്തിലും 42 പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭം വീണ്ടും ശക്തിപ്പെട്ടതോടെ അടിയന്തര പാര്‍ലമെന്റ് യോഗം വിളിച്ചുകൂട്ടിയ സാഹചര്യത്തിലാണ് അങ്ങോട്ട് മാര്‍ച്ച് നടത്താന്‍ സമരക്കാര്‍ പദ്ധതിയിട്ടത്.
ഇവരെ പിരിച്ചുവിടാന്‍ പൊലിസ് ശ്രമിച്ചതോടെ അഴിമതിയും തൊഴിലില്ലായ്മയും മോശപ്പെട്ട പൊതുജന സേവനവും കാരണം പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനു പേര്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ ഒത്തുകൂടി.
വെടിവയ്പ് നടന്നതോടെ ബാരിക്കേഡുകള്‍ തകര്‍ത്ത് ഗ്രീന്‍ സോണിലേക്ക് ഇരച്ചുകയറാന്‍ പ്രക്ഷോഭകര്‍ ശ്രമം തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ടര്‍ നടാഷ ഗോനെം പറഞ്ഞു.
സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. നിരവധി കണ്ണീര്‍ വാതകഷെല്ലുകളും ഗ്രനേഡുകളും പൊലിസ് എറിഞ്ഞതായും അവര്‍ പറഞ്ഞു. 2,300 പ്രക്ഷോഭകര്‍ക്ക് പരുക്കേറ്റതായി ഇറാഖിലെ മനുഷ്യാവകാശ സംഘടന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."