HOME
DETAILS

തൊടുപുഴയില്‍ ലൈസന്‍സില്ലാത്ത അറവുശാലകള്‍ക്ക് പൂട്ട് വീഴുന്നു

  
Web Desk
June 24 2017 | 18:06 PM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d

തൊടുപുഴ  തൊടുപുഴ നഗരസഭയില്‍ ലൈസന്‍സില്ലാത്ത അറവുശാലകള്‍ക്ക് പൂട്ട് വീഴുന്നു.  ആധുനിക അറവുശാല യാഥാര്‍ഥ്യമായില്ലെങ്കില്‍ മാംസവ്യാപാരമേഖലയ്ക്ക് തിരിച്ചടിയാവും.
ലൈസന്‍സില്ലാതെ നഗരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന 14 അറവുശാലകള്‍ക്ക്് നഗരസഭാ ആരോഗ്യവിഭാഗം വെള്ളിയാഴ്ച നോട്ടീസ് നല്‍കിയിരിക്കുകയാണ്. രണ്ടാഴ്ചക്കുള്ളില്‍ ഇവ പൂട്ടണമെന്നാണ് കര്‍ശനനിര്‍ദേശം. ഇതോടെ നഗരപരിധിയില്‍ ഇറച്ചിക്ഷാമം നേരിട്ടേക്കാം.
ആധുനിക അറവുശാല ഒരുക്കേണ്ടത് നഗരസഭയാണ്. എന്നാല്‍, ഇതിന് നടപടി സ്വീകരിക്കാത്തതു മൂലം നഗരസഭാപ്രദേശത്തെ ലൈസന്‍സില്ലാത്ത അറവുശാലകളില്‍ അറുക്കുന്ന മാടുകളെ അവിടെത്തന്നെ വില്‍ക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ചട്ടങ്ങള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരമുള്ള അറവുശാലയില്‍ മാത്രമെ മാടുകളെ അറുക്കാവൂ.
വില്‍പനശാലകളില്‍ ഇവയെ വില്‍ക്കാം. ഇക്കാര്യത്തില്‍ ഹൈക്കോടതിയും സംസ്ഥാനസര്‍ക്കാരും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലൈസന്‍സില്ലാത്ത അറവുശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭ നിര്‍ബന്ധിതമാവുകയായിരുന്നു.
അതേസമയം, ആധുനിക അറവുശാല നിര്‍മിക്കുന്നതിന് ഇനിയും നഗരസഭ തയാറായിട്ടുമില്ല.
ഇറച്ചി വില്‍പനയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടാണ് ഇതുവരെ ഉദ്യോഗസ്ഥര്‍ ലൈസന്‍സില്ലാത്ത അറവുശാലകള്‍ക്കെതിരായ നടപടിയില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍, ഇനി നിയമം കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അറവുശാലകള്‍ക്ക് പൂട്ടു വീഴുന്നതോടെ നിരവധി പേരുടെ ഉപജീവനമാര്‍ഗവും വഴിമുട്ടും. ആവശ്യക്കാര്‍ക്ക് ഇറച്ചിക്കു വേണ്ടി സമീപ പഞ്ചായത്തുകളിലേയ്ക്ക് പോകേണ്ടി വരും.
തൊടുപുഴ നഗരസഭ രൂപീകൃതമായപ്പോള്‍ മാര്‍ക്കറ്റിനുള്ളില്‍ അറവുശാല നിര്‍മിച്ചിരുന്നു. അന്ന് ഇത്തരം നിയമങ്ങളൊന്നും വന്നിരുന്നില്ല.
പില്‍ക്കാലത്ത് ഈ അറവുശാല അനാരോഗ്യകരമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപത്തിന്മേല്‍ 2007ല്‍  അടച്ചിട്ടു. ഇത് ആധുനികവല്‍ക്കരിച്ച് പ്രശ്‌നപരിഹാരം കാണാന്‍ തീരുമാനവുമെടുതിരുന്നു. ഇതിനു വേണ്ടി സമീപകാലത്തെ ബജറ്റുകളിലെല്ലാം തുക വകയിരുത്താറുണ്ടെങ്കിലും നടപടി മാത്രമാണ് ഇല്ലാത്തത്.























Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  2 hours ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  2 hours ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  3 hours ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  3 hours ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  3 hours ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  3 hours ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  4 hours ago
No Image

വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി

Kerala
  •  4 hours ago
No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  11 hours ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  11 hours ago