HOME
DETAILS
MAL
തൃശൂര്‍ സ്വദേശി ബഹ്റൈനില്‍ മരണപ്പെട്ടു
backup
November 18 2018 | 21:11 PM
മനാമ: തൃശൂര്‍ സ്വദേശി ബഹ്റൈനില്‍ മരണപ്പെട്ടു. ഗുരുവായൂര്‍ പൂവത്തൂര്‍ കണ്ടയിങ്ങാട് പോവില് വിജയന് (54) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ബഹ്റൈനിലെ അവാലിയിലെ താമസ സ്ഥലത്ത് കിടക്കയില്‍ നിന്ന് താഴെ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിജയന് രക്തസമ്മര്‍ദ്ദമുള്ള രോഗിയായിരുന്നെന്ന് ബഹ്റൈനിലെ ബന്ധുക്കള്‍ അറിയിച്ചു. വിജയന്റെ സഹോദരങ്ങളായ ജയന്, സിദ്ധാര്ഥന്, ജനാര്ദ്ദനന് എന്നിവര്‍ ബഹ്റൈനിലുണ്ട്. കുടുംബം നാട്ടിലാണ്. ഭാര്യ: വിജി. മകള്‍ നീലിമ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."