HOME
DETAILS

കുരുക്കഴിക്കാനാകാതെ ചിന്നക്കട; ശാപമായി അനധികൃത പാര്‍ക്കിങ്

  
backup
November 19 2018 | 03:11 AM

%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%a8

കൊല്ലം: നഗരമധ്യത്തിലെ അനധികൃത പാര്‍ക്കിങ് ചിന്നക്കടയെ ഗതാഗതക്കുരുക്കിലാക്കുന്നു. കച്ചേരി ജങ്ഷന്‍ മുതല്‍ തുടങ്ങുന്ന അനധികൃത പാര്‍ക്കിങ് ചിന്നക്കടയിലൂടെ കടന്നുപോകുന്ന വാഹനയാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്നു. ആര്‍.പി മാളിലെത്തുന്നവരുടെ വാഹനങ്ങള്‍ പാതയോരത്തു നോ പാര്‍ക്കിങ് ഏര്യായില്‍ പാര്‍ക്ക് ചെയ്യുന്നതും ഇവിടെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്. കൂടാതെ അവധി ദിനങ്ങളില്‍ മാളിലേക്ക് വരുന്ന വാഹനങ്ങള്‍ റോഡില്‍ നിരന്നുകിടക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ചിന്നക്കട ജങ്ഷനില്‍ ഹാന്‍ടകെ്‌സ് ഷോറൂമിന് സമീപത്തെ സ്വകാര്യ ബസുകളിലെ അനധികൃത പാര്‍ക്കിങ് മൂലം നിരവധി അപകടങ്ങളാണ് ഈ മേഖലയില്‍ ഉണ്ടാകുന്നത്. ഷോറൂമിന് എതിര്‍വശം ബാങ്കുകള്‍ക്കു മുന്നിലാണ് സ്വകാര്യ ബസുകള്‍ നിരയായി പാര്‍ക്ക് ചെയ്യുന്നത്. ഇവിടെ കടകളില്‍ നിന്ന് സാധനംവാങ്ങി ഇറങ്ങുന്നവര്‍ ബസുകളുടെ മറവുകാരണം റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാതെ അപകടത്തില്‍ പ്പെടുന്നത് ഇവിടെ സ്ഥിരമാണ്. കഴിഞ്ഞ ദിവസവും പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ മറവില്‍നിന്ന് റോഡിലേക്ക് കടന്ന ബൈക്ക് ഓട്ടോയിലിടിച്ച് വലിയ അപകടം ഉണ്ടായിരുന്നു. ഉപാസന ആശുപത്രി കഴിഞ്ഞാല്‍ നിര്‍ത്താതെ ഹോണ്‍ അടിച്ച് സിഗ്‌നല്‍ കടക്കാന്‍ പാഞ്ഞു വരുന്ന സ്വകാര്യ ബസുകളും ഇവിടെ വലിയ അപകട ഭീഷണി ഉയര്‍ത്തുന്നു.  പാര്‍ക്ക് ചെയ്തിരിക്കുന്ന ബസുകളുടെ മറവില്‍നിന്ന് റോഡിലേക്ക് കടക്കുന്ന കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളും ഏതുനിമിഷവും അപകടത്തില്‍ പെടാവുന്ന അവസ്ഥയാണ്. ബസുകള്‍ നിരയായി ഇട്ടിരിക്കുന്നതിനാല്‍ കടകള്‍ കാണാന്‍ കഴിയാത്തത് കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട്. ഉച്ചസമയത്ത് പാര്‍ക്കിങ്ങിന് എത്തുന്ന ചില ബസുകളില്‍ മദ്യപാനം നടക്കുന്നതായും പരാതിയുണ്ട്.  പലപ്പോഴും ചിന്നക്കടയിലെത്തുന്ന ബസുകള്‍ ഹാന്‍ടെക്‌സിനു മുന്നിലെത്തി നടുറോഡില്‍ തിരിക്കുന്നതും ഇവിടെ സര്‍വസാധാരണം. അനധികൃത പാര്‍ക്കിങ്ങും നിരന്തര അപകടങ്ങളും പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. സര്‍വീസ് നടത്തുന്നതിനിടയിലെ ഇടവേളകളില്‍ സ്റ്റാന്‍ഡിലെത്തി പാര്‍ക്ക് ചെയ്യേണ്ട ബസുകളാണ് വഴിയോരത്ത് നിര്‍ത്തിയിട്ട് യാത്രാക്കുരുക്കും അപകടങ്ങളും ഉണ്ടാക്കുന്നത്. അനധികൃത പാര്‍ക്കിങ്ങും മറ്റു നടപടികളും ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago