HOME
DETAILS

ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്, തൊഴില്‍ നിയമ പരിഷ്‌കരണം കരട് നിയമത്തിനു അംഗീകാരമായി

  
backup
October 27 2019 | 16:10 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%95-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2

ദോഹ: ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്, സംബന്ധിച്ച കരടു നിയമത്തിനു മന്ത്രിസഭയുടെ അംഗീകാരമായി. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ്വ്യവസ്ഥകളും ലൈസന്‍സ് സംബന്ധിച്ചുമുള്ളതാണിത്. ഗാര്‍ഹിക തൊഴിലാളികളെ തെരഞ്ഞെടുക്കുന്ന തൊഴിലുടമകള്‍ക്ക് നല്‍കിയിട്ടുള്ള ഗാരന്റി കാലാവധിയുടെ നിയന്ത്രണവും നവീകരണവും സംബന്ധിച്ചുള്ളതാണു പുതിയ ഭേദഗതി. തൊഴിളാളികളുടെയും റിക്രൂട്ട്മെന്റ് ഏജന്‍സികളുടെയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കപ്പെടുന്ന തരത്തിലാണൂ ഭേദഗതി. ഭരണ നിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹ്യ കാര്യ മന്ത്രിയാണീ കരട് നിയമം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്തര മന്ത്രിയുമായ ഷെയ്ക്ക് അബ്ദുല്ലാ ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫാ അല്‍ത്താനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കരടു നിയമത്തിനു അംഗീകാരം നല്‍കിയത്.

രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് നിരവധി പരിഷ്‌ക്കാരങ്ങളാണ് വരുന്നത്. വീട്ടുജോലിക്കാരുടെ തൊഴില്‍ കരാറുമായി ബന്ധപ്പെട്ട പുതിയ കരാര്‍ ഫോറം ഭരണ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള തൊഴില്‍ സാമൂഹിക വകുപ്പ് പുറത്തിറക്കിയിരുന്നു. രണ്ടു കൂട്ടരുടെയും അവകാശങ്ങളും ചുമതലകളും പുതിയ ഫോറത്തില്‍ വ്യക്തമാക്കുന്നുണ്ട്. തൊഴിലാളികളുടെ ജോലി സംബന്ധിച്ചും സമയം സംബന്ധിച്ചും ശമ്പളം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഫോമിലുണ്ട്. കരാര്‍ ഉണ്ടാക്കാനായി റിക്രൂട്ട്മെന്റ് ഓഫീസുമായി ബന്ധപ്പെടാതെ തന്നെ തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി പൂരിപ്പിച്ചു മന്ത്രാലയത്തിന്റെ റിക്രൂട്ട്മെന്റ് വകുപ്പിനു അയച്ചു കൊടുക്കാം എന്നതാണ് പ്രത്യേകത. നിലവില്‍ തൊഴില്‍ കരാറുണ്ടാക്കാതെ ഖത്തറില്‍ തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ പാടില്ല. നടപടി ക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലുമാക്കാനാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയത്. അറബിയിലും ഇംഗ്ലിഷിലുമായി കരാറിന്റെ മൂന്നു കോപ്പികളുണ്ട്ാവും. തൊഴിലുടമക്കും തൊഴിലാളിക്കും കരാറിന്റെ കോപ്പി കയ്യില്‍ വെക്കാനുള്ള അവകാശമുണ്ട്. തൊഴില്‍ കരാര്‍ പ്രകാരമായിരിക്കും തൊഴിലാളിയുടെ തൊഴ്ില്‍ സംബന്ധമായ എല്ലാ പ്രശ്നങ്ങളും മന്ത്രാലയം പരിഗണിക്കുക. കരാറിനു മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago