എഴുത്തും പഠനവും ബാലികേറാമലയല്ല, പഠനം ഇനി ലളിതം
കോഴിക്കോട്: പുസ്തകവായന ദുരിതമായും എഴുത്ത് ബാലികേറാമലയായും അനുഭവപ്പെട്ട വിദ്യാര്‍ഥിനികള്‍ പഠനം മനോഹരമായി ആസ്വദിക്കുന്ന കാഴ്ചയാണ് കുണ്ടുങ്ങല്‍ കാലിക്കറ്റ് ഗേള്‍സ് സ്‌കൂളില്‍ ഇപ്പോള്‍. ഇവിടെയുള്ള അറുപതോളം വിദ്യാര്‍ഥികള്‍ക്ക് മലയാള പഠനം പാല്‍പ്പായസമാവുകയാണിന്ന്. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് വണ്‍ വരെയുള്ള കുട്ടികളാണ് പഠനത്തെ പുതുതായി അനുഭവിക്കുന്നത്. കൂടുതല്‍ വായനയും എഴുത്തുമായി സ്വന്തമായി കവിതകളും കഥകളും എഴുതുന്ന കാഴ്ചയാണ് ഈ സ്‌കൂളില്‍ ഇപ്പോഴുള്ളത്. പഠന പിന്നോക്കാവസ്ഥ കാരണം ക്ലാസുകളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാവുകയാണ് സാധ്യം പഠനം ലളിതം പദ്ധതി. മാനിപുരം ഹീലിങ് ലൈറ്റ്, കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാര്‍ഥികള്‍ക്ക് അനുഗ്രഹമാകുന്നത്.
15 ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പഠന രീതികളാണ് പദ്ധതിയിലൂടെ അവലംബിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ പതിനഞ്ചോളം വളണ്ടിയര്‍മാരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദു മാനിപുരമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ പദ്ധതി സംസ്ഥാനതലത്തില്‍ കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഫീലിംഗ് ലൈറ്റ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യം വെക്കുന്നത്. സപ്തംബര്‍ 24 ന് തുടങ്ങിയ സാധ്യം പദ്ധതി സമാപനത്തിന്റെ ഉദ്ഘാടനം കോഴിക്കോട് കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ സി. അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് പി. മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. പ്രധാനാധ്യാപികയുടെ ചുമതലയുള്ള എം.കെ. സൈനബ സ്വാഗതവും എം.വി. ഷാനിബ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."