HOME
DETAILS

മാല്‍കോടെക്‌സ് എം.ഡിയുടെ തൊഴില്‍ പീഡനം; കൂടുതല്‍ തെളിവുകള്‍ പുറത്ത് ജീവനക്കാരന് വോട്ട് ചെയ്യാനുള്ള അവധി നിഷേധിച്ചു

  
backup
October 28 2019 | 03:10 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%a1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86

 


തൊടുപുഴ: പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാല്‍കോടെക്‌സിലെ എം.ഡിയുടെ തൊഴില്‍ പീഡനം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്.
വോട്ട് ചെയ്യുന്നതിന് ശമ്പളത്തോടെയുള്ള അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സ്പിന്നിങ് മില്ലിലെ ജീവനക്കാരന്‍ പ്രകാശ് വി.കെയ്ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവധി നിഷേധിച്ചതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹം മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അടിയന്തരമായി അവധി അനുവദിച്ച് ശമ്പളം നല്‍കാന്‍ കഴിഞ്ഞ ഒന്‍പതിന് കലക്ടര്‍ ഉത്തരവിടുകയായിരുന്നു.
മാല്‍കോടെക്‌സ് (മലബാര്‍ കോഓപറേറ്റീവ് ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ്) എം.ഡി സി.ആര്‍ രമേശിനെതിരേയാണ് പരാതി. സമ്മതിദായകന് അവകാശപ്പെട്ട അവധി നിഷേധിച്ചത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 135 (ബി) 2 പ്രകാരം കുറ്റകരമാണെന്ന് ബോധ്യപ്പെട്ടതായി ഉത്തരവില്‍ പറയുന്നു. എന്നാല്‍, പരാതിക്കാരന്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ബന്ധപ്പെട്ട ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ മാല്‍ക്കോടെക്‌സ് എം.ഡിക്കെതിരേ പിഴ ശിക്ഷ ചുമത്താന്‍ കഴിയില്ലെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
ജീവനക്കാരന്‍ യു.ഡി.എഫ് അനുഭാവി ആയതിനാലാണ് ശമ്പളത്തോടെ അവധി അനുവദിക്കില്ലെന്ന നിലപാട് എടുത്തതെന്ന് അന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. തൊഴില്‍ പീഡനത്തെത്തുടര്‍ന്ന് മാല്‍കോടെക്‌സില്‍ നിന്ന് രാജിവച്ച ഫിനാന്‍സ് മാനേജര്‍ സഹീര്‍ കാലടിക്ക് പീഡനം തുടരുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി പെന്നാനിയിലെ അഡ്വ. എം. സുരേഷ്‌കുമാറിന്റെ ഓഫിസില്‍ ഹാജരാവണമെന്ന് കാണിച്ച് സഹീറിന് വക്കില്‍ നോട്ടിസ് ലഭിച്ചിരുന്നു.
മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകരില്‍ കൂടുതല്‍ യോഗ്യതയും പ്രവര്‍ത്തന പരിചയവുമുണ്ടായിരുന്ന സഹീര്‍ കാലടി, തൊഴില്‍ പീഡനം മൂലം 20 വര്‍ഷം സര്‍വിസ് ശേഷിക്കെയാണ് രാജിവച്ചത്. തൊഴില്‍ പീഡന വിഷയത്തില്‍ കൂടുതല്‍ തെളിവുകളുമായി ഇദ്ദേഹം രംഗത്തെത്തിയതോടെയാണ് പുതിയ പീഡനമുറ ആരംഭിച്ചത്.
കണ്ണൂര്‍ സ്വദേശിയായ സി.ആര്‍ രമേശിനെ 2018ല്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് എം.ഡി സ്ഥാനത്ത് നേരിട്ട് നിയമിച്ചത്.
പത്താംതരവും പോളി ഡിപ്ലോമയും മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇദ്ദേഹത്തെ എം.ഡി സ്ഥാനത്ത് നിയമിച്ചത് സംബന്ധിച്ച് നിരവധി പരാതികളുണ്ട്. കണ്ണൂര്‍ സ്പിന്നിങ് മില്‍ എം.ഡിയുടെ ചുമതലയും ഇദ്ദേഹത്തിനാണ്. ഇദ്ദേഹത്തിനെതിരേ നിരവധി പരാതികള്‍ സര്‍ക്കാര്‍, ഡി.ജി.പി, വിജിലന്‍സ് തലങ്ങളിലുണ്ട്. വ്യവസായ മന്ത്രിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് എല്ലാ അന്വേഷണവും മരവിപ്പിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
അതിനിടെ, സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തില്‍ ശക്തമായി പ്രതികരിച്ചതിനാലാണ് മാല്‍ക്കോടെക്‌സ് ഫിനാന്‍സ് മാനേജരായിരുന്ന സഹീര്‍ കാലടിക്ക് രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ

Football
  •  5 days ago
No Image

സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; സുരക്ഷാ സമുച്ചയവും ആയുധ ഗവേഷണ കേന്ദ്രവും തകര്‍ത്തു

International
  •  5 days ago
No Image

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

National
  •  5 days ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  5 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  5 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  5 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  5 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  5 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  6 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  6 days ago