വീരനെതിരേയുള്ള ഭൂമികൈയേറ്റ പരാതി കോടതി തള്ളി
തലശ്ശേരി: എം.പി വീരേന്ദ്രകുമാര്‍ എം.പിയും മകന് എം.വി ശ്രേയാംസ്കുമാറും സുല്‍ത്താന്‍ ബത്തേരിയില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചെന്നതില് തലശ്ശേരി സ്പെഷല്‍ വിജിലന്‍സ് മുന്‍പാകെയുള്ള പരാതിയില്‍ അഴിമതി നിലനില്‍ക്കില്ലെന്നു കണ്ട് ജഡ്ജ് കെ. ബൈജുനാഥ് തള്ളി. ആദിവാസികള്‍ക്കു പതിച്ചു നല്‍കേണ്ട ഭൂമി എതിര്‍കക്ഷികള്‍ കൈയടക്കി വച്ചന്നു വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയും ചെയ്തു. എറണാകുളം പാലാരിവട്ടത്തെ പി. രാജനാണ് പരാതി നല്‍കിയിരുന്നത്.
ആദിവാസികള്‍ക്കു പതിച്ചുനല്‍കാനുള്ള ഭൂമി അനധികൃതമായി കൈവശം വയ്ക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്തെന്ന പരാതിയില്‍ വീരേന്ദ്രകുമാറിനും ശ്രേയാംസ്കുമാറിനുമെതിരേ വയനാട് വിജിലന്‍സ് ഡി.വൈ.എസ്.പി നടത്തിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.
ഹരജി തള്ളുന്നതിനോടൊപ്പം ഇതില്‍ അഴിമതി നിലനില്‍ക്കുന്നില്ലെന്നും സിവില്‍ കേസ് മാത്രമേ നിലനില്‍ക്കൂവെന്നും കോടതി വിലയിരുത്തി. ആദിവാസികള്‍ക്കു നല്‍കേണ്ട ഭൂമി എതിര്‍കക്ഷികള്‍ അറിയാതെ തങ്ങളുടെ ഭൂമിയോടു കൂട്ടിച്ചേര്‍ത്ത് രേഖയുണ്ടാക്കിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ശരിവച്ചാണ് അഴിമതിയില്ലെന്ന കാരണത്താല്‍ ഹരജി തള്ളിയത്. കൃഷ്ണഗിരി വില്ലേജിലെ മാലില്തോട്ടം ഭൂമിയിലെ സര്‍വേ നമ്പര്‍ 754 2 റീസര്‍വേ 7013ലെ 14.44 ഏക്കര്‍ അനധികൃതമായി വീരേന്ദ്രകുമാറും ശ്രേയാംസ്കുമാറും കൈവശം വച്ചെന്നായിരുന്നു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."