കാരക്കാടിന് ഇത്തവണ മൈലാഞ്ചി മൊഞ്ചില്ലാത്ത ചെറിയപെരുന്നാള്‍
പട്ടാമ്പി: പട്ടാമ്പി താലൂക്കില്‍ ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കാരക്കാട് പ്രദേശത്തെ നിവാസികള്‍ക്ക്്്് ഇത്തവണത്തെ ചെറിയ പെരുന്നാളിന് മൈലാഞ്ചി മൊഞ്ചില്ല. വ്രതാരംഭത്തില്‍ തന്നെ ഡെങ്കിപനിയുടെ പിടിയിലമര്‍ന്ന മിക്ക കുടുംബങ്ങളും പെരുന്നാളിനും ആശുപത്രിയില്‍ കഴിയേണ്ടിവന്ന സങ്കടത്തിലാണ്. പവിത്രമാക്കപ്പെട്ടമാസത്തെ വരവേറ്റ് ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് പ്രദേശത്ത്്് ഡെങ്കിപനി മരണം ആദ്യം നടന്നത് . പിന്നീടങ്ങോട്ട്്് മരണം ഒമ്പത് മാസം പ്രായമായ കുഞ്ഞിനെയും വിദ്യാര്‍ഥിനിയെയും മാടിവിളിച്ചതോടെ നാട്്് പനിമരണത്തില്‍ ഭയന്ന്്് വിറച്ചത്. കാരക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന സ്‌ക്രാപ്പ് കച്ചവടത്തിലെ അശാസ്ത്രീയമായതും അനധികൃതമായി കുന്നുകൂടി കിടക്കുന്ന ആക്രിമാലിന്യങ്ങളാണ് ഡെങ്കിപനിമരണങ്ങള്‍ക്ക് കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇതോടെ പ്രദേശത്തെ സ്‌ക്രാപ്പ് കച്ചവടത്തിനും തിരിച്ചടിയായി.
ആക്രിസാധനങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്നവര്‍ക്ക് പട്ടിണിയുടെ നോമ്പും ആശുപത്രിവാസവും അനുഭവിക്കേണ്ടിവന്നു. നോമ്പ് തുറകളാലും ഇഫ്താര്‍ സംഗമങ്ങളാലും സജീവമായിരുന്ന കാരക്കാട്ടുകാര്‍ക്ക്മറക്കാനാവാത്ത നോമ്പ് കാലവും ഓര്‍മപുസ്തകത്തില്‍ എഴുതപ്പെട്ടു.
അതിനും പുറമെ വിശുദ്ധമാസത്തിലെ പവിത്രമായ രാവുകളെ ധന്യമാക്കാന്‍ കഴിയാതെ പോയ വേദനകളും കൂടപിറപ്പുകളുടെ മരണവും നാടിനെയും പരിസരപ്രദേശങ്ങളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയത്. അത് കൊണ്ട് തന്നെ പരുന്നാള്‍ ആഘോഷത്തിന്റെ പൊലിമകളൊന്നും കാരക്കാട്ടെ നിവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."