പെരിയയുടെ മോഹത്തിനു ചിറകു മുളയ്ക്കുമോ...?
ചെറുവിമാനത്താവളം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ ജനം
കാഞ്ഞങ്ങാട്: സംസ്ഥാന ബജറ്റില്‍ തുക മാറ്റി വച്ചതോടെ പെരിയയില്‍ ചെറുവിമാനത്താവളം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
85 ഏക്കറോളം സ്ഥലം ഇതു നിര്‍മിക്കാന്‍ ആവശ്യമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്രയും സ്ഥലം ജനങ്ങളെ ഒഴിപ്പിക്കാതെ കണ്ടെത്താനാകുമെന്നാണ് അധികൃതരുടെ നിഗമനം. ടൂറിസം മേഖലയില്‍ ബേക്കല്‍ കോട്ടയുടെ പ്രശസ്തി വര്‍ധിച്ചതോടെയാണ് പെരിയയില്‍ മിനി എയര്‍ സ്ട്രിപ്പ് സ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനം കൈകൊണ്ടത്.
പെരിയ കനിയംകുണ്ടില്‍ അധികൃതര്‍ എയര്‍ സ്ട്രിപ്പിനു വേണ്ടി സ്ഥലം കണ്ടെത്തുകയും ഏറ്റെടുത്ത സ്ഥലത്ത് കമ്പി വേലി കെട്ടി സുരക്ഷിതമാക്കുകയും ചെയ്തിരുന്നുു. എയര്‍ സ്ട്രിപ്പ് നിര്‍മാണത്തിനു വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇവിടെ നിയമിച്ചതായും അക്കാലത്ത് അധികൃതര്‍ പറഞ്ഞിരുന്നു. കനിയം കുണ്ടില്‍ എയര്‍ സ്ട്രിപ്പ് വരുന്നെന്നറിഞ്ഞതോടെ ഈ പ്രദേശത്തെ ഒട്ടനവധി സ്ഥലം പലരും വന്‍ തുക വില നല്‍കി കൈയിലാക്കുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ എയര്‍ സ്ട്രിപ്പ് നിര്‍മാണം മാറി മാറി വന്ന സര്‍ക്കാറുകളുടെ അജണ്ടയില്‍ തന്നെ ഇല്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."