മിച്ചഭൂമി പട്ടയം വിതരണം; തടസം നില്‍ക്കുന്നത് സി.പി.എമ്മെന്ന് സി.പി.ഐ
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് മിച്ചഭൂമി പട്ടയം വിതരണം നടക്കാത്തതില്‍ സി.പി.എമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ രംഗത്ത്.
പട്ടയം നല്‍കുന്നത് സി.പി.എം പ്രാദേശിക നേതൃത്വം തടസപ്പെടുത്തുകയാണെന്ന് സി.പി.ഐ ആരോപിച്ചു. മിച്ചഭൂമിയില്‍ വര്‍ഷങ്ങളായി വീട് വെച്ച് താമസിക്കുന്ന നാനൂറ് കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിക്കുവാനുള്ളത്. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ സംയുക്തയോഗത്തില്‍ ഡിജിറ്റല്‍ സര്‍വേ നടത്തിയതിന് ശേഷം പട്ടയം നല്‍കാമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് റവന്യു വകുപ്പ് സര്‍വേ നടപടികള്‍ നീട്ടികൊണ്ട് പോവുകയാണ്. ഭരണ കക്ഷിയിലെ പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലാണ് ഇതിന് കാരണമെന്ന് സി.പി.ഐ കടങ്ങോട് ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. ഇതിനെതിരേ സി.പി.ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സെക്രട്ടറി ടി.പി ജോസഫ്, പവനന്, സി.സി.ജയന്, പ്രദീപ് ഹസ്സന്‍കുട്ടി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."