റിയോ മിഴി തുറന്നു; ആദ്യ ദിനം 21 ഇന മല്‍സരങ്ങള്‍
റിയോ ഡീ ജനീറോ: കായികലോകത്തിന്റെ കാത്തിരിപ്പിനു വിരാമിട്ട് റിയോ മിഴി തുറന്നു. ആധുനിക ഒളിംപിക്സിന്റെ 31ാം അധ്യായത്തിനാണ് റിയോയില്‍ തിരിതെളിഞ്ഞത്. ബ്രസീലിന്റെ മാരത്തണ്‍ താരം വാന്‍ഡര്‍ലെ കോര്‍ഡെയ്റോ ഡി ലിമയാണ് ഒളിംപിക് ദീപം തെളിയിച്ചത്.
ഒളിംപിക്സിന്റെ ആദ്യദിനമായ ഇന്ന് 21 ഇന മല്‍സരങ്ങളാണ് അരങ്ങേറുന്നത്. ഇതില്‍ 12 ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ മല്‍സരിക്കുന്നത്. ഇന്നത്തെ മല്‍സരങ്ങളില്‍ ഏഴു മെഡല്‍ പോരാട്ടങ്ങളുണ്ട്. അമ്പെയ്ത്ത്, ഭാരദ്വഹനം, ഷൂട്ടിങ്, നീന്തല്‍, ജൂഡോ, ഫെന്‍സിങ്, സൈക്ലിങ് എന്നിവയിലാണ് ഇന്നത്തെ മെഡല്‍ പോരാട്ടങ്ങള്‍. ഇന്ത്യന്‍ താരങ്ങള്‍ ഷൂട്ടിങ്, ടെന്നീസ്, ഹോക്കി, ഭാരദ്വഹനം എന്നിവയിലിറങ്ങും.
ഇന്ത്യയുടെ ആദ്യദിന മെഡല്‍ പ്രതീക്ഷ ഷൂട്ടിങ്ങിലാണ്. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ജീത്തുറായിയിലാണ് ഇന്ത്യന്‍ പ്രതീക്ഷ. ഗുര്‍പ്രീത് സിങ്ങും മല്‍സരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."