HOME
DETAILS
MAL
മോദി ഉത്തരവാദിത്വം നിര്‍വഹിക്കുന്നില്ലെന്ന് സോണിയ
backup
October 28 2019 | 07:10 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെന്നുള്ള നിലയില്‍ നരേന്ദ്ര മോദി ഉത്തരവാദിത്വം നിര്‍വഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കര്‍ഷകര്‍ക്ക് ഇത് കറുത്ത ദീപാവലിയാണ്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താങ്ങുവിലയെക്കാള്‍ കുറഞ്ഞനിരക്കാണ് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക ലഭിക്കുന്നതെന്ന് സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.
കര്‍ഷകരുടെ ഉല്പന്നങ്ങള്ക്ക് അര്‍ഹിക്കുന്ന വില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ചെലവിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന നിരക്കില്‍ മിനിമം താങ്ങുവില നല്‍കുമെന്നാണ് മോദി പറഞ്ഞിരുന്നത്. സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."