HOME
DETAILS
MAL
വാളയാര്‍ കേസ്: വനിതാ കമ്മിഷനു മേല്‍ കുതിരകയറിയിട്ട് കാര്യമില്ലെന്ന് എം.സി ജോസഫൈന്
backup
October 28 2019 | 16:10 PM
തിരുവനന്തപുരം: വാളയാര്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്. പ്രോസിക്യൂഷന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കേസില്‍ പ്രതികള്‍ക്കായി ഹാജരായത് തെറ്റാണെന്നും കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു.
പോക്സോ കേസ് വനിത കമ്മിഷന് കൈകാര്യം ചെയ്യേണ്ടതല്ല. കമ്മിഷനുമേല്‍ കുതിരകേറിയിട്ട് കാര്യമില്ല. സംഭവം ഉണ്ടായപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ തനിക്ക് സമയം ലഭിച്ചിരുന്നില്ല. കമ്മിഷന് അംഗമാണ് അവിടെ എത്തിയത്. വിശദമായ പുനരന്വേഷണമാണ് നടത്തേണ്ടതെന്നും എം സി ജോസഫൈന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."