സി.പി.എം പാര്‍ട്ടി സ്‌കൂളിന് ഇന്ന് തുടക്കം
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ അടുത്ത മാസം നാലു വരെ സംസ്ഥാന പാര്‍ട്ടി സ്‌കൂള്‍ സംഘടിപ്പിക്കുമെന്നു പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിളപ്പില്‍ശാലയിലെ ഇ.എം.എസ് അക്കാദമിയില്‍ നടക്കുന്ന പഠന സ്‌കൂള്‍ ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പുതിയ കാലഘട്ടത്തെ മാര്‍ക്‌സിസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നതിനുള്ള ശേഷി പാര്‍ട്ടി നേതാക്കളിലും പ്രവര്‍ത്തകരിലും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു പാര്‍ട്ടി സ്‌കൂള്‍ സംഘടിപ്പിക്കുന്നതെന്നു എം.വി ഗോവിന്ദന്‍ പറഞ്ഞു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലകളിലെ പാര്‍ട്ടി അധ്യാപകര്‍ എന്നിവരാണു പാര്‍ട്ടി സ്‌കൂളില്‍ പങ്കെടുക്കുക. ഇതിനുശേഷം ജില്ലകളില്‍ പഠന സ്‌കൂള്‍ സംഘടിപ്പിക്കും. പാര്‍ട്ടി അംഗങ്ങളായിട്ടുള്ള എല്ലാവര്‍ക്കും സ്‌കൂളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. വിവിധ വിഷയങ്ങളില്‍ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, ബൃന്ദാ കാരാട്ട്, എം.എ ബേബി, എ.വിജയരാഘവന്‍ തുടങ്ങിയവര്‍ ക്ലാസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."