ഉന്നാവോ: തൊട്ടവരുടെയെല്ലാം ജീവന്‍ ഭീഷണിയില്‍, ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്റെ മരണം മയക്കുമരുന്ന് കൊണ്ടെന്ന്, ദുരൂഹത തുടരുന്നു
ലഖ്‌നൗ: ഉന്നാവോ ലൈംഗികാക്രമണക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്‍ മനോജിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു മരണം. ഉന്നാവോ കേസിലെ ഇര സഞ്ചരിച്ച കാറില്‍ ലോറി ഇടിപ്പിച്ച കേസിലെ പ്രതിയാണ് മനോജ്.
മനോജിന്റെ മരണകാരണം സംബന്ധിച്ച് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമായ വിശദീകരണം പുറത്തുവിട്ടിട്ടില്ലെങ്കിലും ഹൃദയാഘാതമാണ് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, അമിതമായ മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്നാണ് കുല്‍ദീപിന്റെ അനുയായികള്‍ പറയുന്നത്.
ഈ വര്‍ഷം ജൂണിലാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചത്. അപകടത്തില്‍ ബന്ധുക്കളായ രണ്ടുപേര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മനോജാണ് അപകടത്തിനു പിന്നിലെന്നും കേസ് പിന്‍വലിച്ചില്ലെങ്കില്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് മനോജ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയിലാണ് മനോജിനെതിരെ കേസെടുത്തത്. ഈ കേസിലെ മുഖ്യപ്രതിയായി വിചാരണനേരിടുന്നതിനിടെയാണ് മനോജ് മരിക്കുന്നത്. കുല്‍ദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നത് മനോജാണ്. സെന്‍ഗാര്‍ സഹോദരങ്ങളില്‍ ഏറ്റവും അപകടകാരിയെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കുല്‍ദീപിന്റെ മാതാപിതാക്കളുടെ ഏറ്റവും ഇളയ മകനാണ് മനോജ്. അതേസമയം, മനോജിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ സഹോദരനായ കുല്‍ദീപ് സിങ്ങിന് 72 മണിക്കൂര്‍ സമയത്തേക്ക് പരോള്‍ ലഭിച്ചു. മറ്റൊരു സഹോദരന്‍ അതുല്‍ സെന്‍ഗാറിനും പരോള്‍ ലഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉന്നാവോയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ കുല്‍ദീപ് സിങ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."