എന്‍ജിനിയറിങ് രംഗത്തെ സേവനം ലൈഫ് ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തും: പിണറായി
ബാലുശ്ശേരി: സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സേവനം ലൈഫ് ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഉള്ള്യേരിയില്‍ എം.ദാസന്‍ മെമ്മോറില്‍ എന്‍ജിനിയറിങ് കോളജിലെ ടെക്‌നോളജിക്കല്‍ കാംപസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപനങ്ങളും ഈ മാതൃക പിന്‍തുടരണമെന്നും നാട്ടിലെ എന്‍ജിനിയര്‍മാരുടെ സേവനം ഇവിടെതന്നെ ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സഹകരണ മേഖലകളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് എന്‍ജിനിയറിങ്് കോളജുകളിലെ വിദ്യാര്‍ഥികളിടെയും അധ്യാപകരുടെയും സേവനം ഉപയോഗപ്പെടുത്താന്‍ കഴിയണം. സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനം വളര്‍ച്ചയുടെ പ്രത്യേക ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നവീകരിച്ച കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം എം.കെ രാഘവന്‍ എം.പി നിര്‍വഹിച്ചു.
പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഊരാളുങ്കല്‍ ലേബര്‍ കോട്രാക്ട് സോസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക് എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി പ്രോ. വൈസ് ചാന്‍സിലര്‍ ഡോ. എം അബ്ദുള്‍ റഹ്മാന്‍ ഉപഹാരം നല്‍കി. അഡ്വ. പി.സതീദേവി മുഖ്യാതിഥിയായിരുന്നു.
പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, എം.മെഹബൂബ്, എ.കെ മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."