അതിര്‍ത്തിയില്‍ സൈന്യത്തിന്റെ ഫോര്‍ച്യുണ്‍
ചൈനീസ് അതിര്‍ത്തിയില്‍ ജാഗ്രതയോടെ കാവല്‍ നില്‍ക്കുന്ന സൈന്യത്തിന് പട്രോളിങ്ങിനായി ആധുനിക വാഹനങ്ങള്‍.
ടൊയോട്ടടുടെ ഫോര്‍ച്യുണറുകളും ഫോര്‍ഡിന്റെ എന്‍ഡവറുമാണ് ഇവിടെ സൈന്യത്തിനൊപ്പം പട്രാളിങ്ങ് ഡ്യൂട്ടിയിലുള്ളത്. ഈ മേഖലയുടെ അതിര്‍ത്തി സംരക്ഷണ ചുമതലയുള്ള അര്‍ദ്ധ സൈനിക വിഭാഗമായ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിനാണ് ( ഐ.ടി.ബി.പി) ഇവ നല്‍കിയിരിക്കുന്നത്.
7816 മീറ്റര്‍ ഉയരമുള്ള നന്ദാദേവികൊടുമുടിയുടെ പശ്ചാത്തലത്തില്‍ ഉത്തരാണ്ഡിലെ ഔളിയില്‍ ഫോര്‍ച്യുണറില്‍ പട്രോളിങ്ങ് നടത്തുന്ന സൈനികരുടെ ചിത്രം ഐ.ടി. ബി. പി ഈയിടെ ട്വീറ്റ് ചെയ്തിരുന്നു. അതിദുര്‍ഘടമായ ലഡാക്ക് മേഖലയിലാണ് ഇപ്പോള്‍ ഈ വാഹനങ്ങള്‍ പട്രോളിങ്ങ് ഡ്യൂട്ടിയിലുള്ളത്. പ്രകൃതി ഒട്ടും കരുണകാണിക്കാത്ത ഇവിടെ താപനില പലപ്പോഴും പൂജ്യം ഡിഗ്രിയിലും വളരെ താഴെയാണ്.
ദുര്‍ഘടപാതകളിലൂടെയുള്ള സൈനികരുടെ യാത്ര കുറച്ചുകൂടി സുഗമമാക്കുകയാണ് ഈ ഹൈടെക് വാഹനങ്ങളുടെ ലക്ഷ്യം. വയര്‍സെറ്റ് സെറ്റുകളും ഗണ്‍കാരിയറുകളും ഒക്കെയുള്ള ഇവ ആവശ്യം നേരിട്ടാല്‍ ഒരു ആക്ഷനും സജ്ജമാണ്.
സൈനികര്‍ക്ക് പട്രോളിങ്ങ് ആവശ്യത്തിന് മാത്രമായി ഇവ ഉപയോഗിക്കാനേ അനുമതിയുള്ളൂ. ഓഫിസര്‍മാര്‍ക്ക് പേഴ്‌സണല്‍ വാഹനമായി ഈ ഹൈടെക് എസ്.യു.വികള്‍ ഉപയോഗിക്കുന്നതിന് അനുമതിയില്ല. വാഹനങ്ങളുടെ ദുരുപയോഗം തടയാനാണിത്.
ശക്തിയേറിട ടര്‍ബോഡീസല്‍ എന്‍ജിനും ഫോര്‍വീല്‍ഡ്രൈവും ഉള്‍പ്പെടുന്നതാണ് എന്‍ഡവറും ഫോര്‍ച്യുണറും.
പതിറ്റാണ്ടുകളായി യുദ്ധമുന്നണിയില്‍ സേവനമനുഷ്ഠിക്കുന്ന പാരമ്പര്യം കൂടി അവകാശപ്പെടാനുണ്ട് ഫോര്‍ച്യുണറിന്. യുദ്ധമുന്നണിയില്‍ ലോകമെങ്ങും ഉപയോഗിക്കുന്ന ടൊയോട്ടയുടെ ഹൈലെക്‌സ് പിക് അപ്പിനെ അടിസ്ഥാനമാക്കിയാണ് ഫോര്‍ച്യുണര്‍ നിര്‍മിച്ചിരിക്കുന്നത്.
നിലവില്‍ മാരുതിയുടെ ജിപ്‌സിയാണ് ഇത്തരം മേഖലയില്‍ സൈന്യത്തിന്റെ പടക്കുതിര. ലീഫ് സ്പ്രിങ്ങോടുകൂടിയ ജിപ്‌സി ദുര്‍ഘടപാതകള്‍ക്ക് അനുയോജ്യമാണെങ്കിലും യാത്രാ സുഖം തീരെയില്ലെന്നുള്ള ന്യൂനതയുണ്ട്. എന്നാല്‍ ഫോര്‍ച്യുണറും എന്‍ഡവറും ദുര്‍ഘടപാതകള്‍ താണ്ടല്‍ സൈനികര്‍ക്ക് അല്‍പം കൂടി ആയാസരഹിതമാക്കും.
അതിനിടെ തങ്ങളുടെ ആവശ്യങ്ങള്‍ക്കുതകുന്ന ഒരു ജനറല്‍ പര്‍പ്പസ് വെഹിക്കിളിനായുള്ള അന്വേഷണത്തിലാണ് സൈന്യം. 800 കിലോഗ്രാം വഹിക്കാനുള്ള ശേഷിയും ടര്‍ബോ ഡീസല്‍ എന്‍ജിനും 120 ബി. എച്ച്. പിയെങ്കിലും പവറുമാണ് ആവശ്യം.
ടാറ്റയും മഹീന്ദ്രയും നിസാനും ഇതിനനുസരിച്ച് മോഡല്‍ തയാറാക്കുന്നുണ്ട്. ടാറ്റ തങ്ങളുടെ സഫാരിയെയും മഹീന്ദ്ര സ്‌കോര്‍പ്പിയോയെയും നിസാന്‍ തങ്ങളുടെ എക്‌സ് ട്രയലിനെയും അടിസ്ഥാനമാക്കി ഇതനുസരിച്ചുള്ള വാഹനം നിര്‍മിക്കുന്നുണ്ട്. 30,000 വാഹനങ്ങള്‍ ആണ് സൈന്യത്തിന് ആവശ്യം. ഈ കമ്പനികള്‍ നിര്‍മിച്ച് നല്‍കുന്ന വാഹനങ്ങള്‍ സൈന്യം പരിശോധിച്ച ശേഷം ഏതെങ്കിലും ഒരു മോഡലിന് അന്തിമ അനുമതി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."