പ്രതിരോധ നടപടികളുമായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തും
നിലമ്പൂര്‍: നഗരസഭക്കു പിന്നാലെ പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ നടപടികളുമായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തും രംഗത്ത്. ഇതിനായി വിവിധ സ്ഥാപനങ്ങള്‍, ബഹുജന പ്രസ്ഥാനങ്ങള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് 27ന് വൈകിട്ട് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ യോഗം ചേരാന്‍ ഭരണസമിതി തീരുമാനിച്ചു. ജില്ലാ ആശുപത്രിയില്‍ പനി ക്ലിനിക് ആരംഭിച്ചതിന് കെജിഎംഒയെ യോഗം അഭിനന്ദിച്ചു.
ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ചുങ്കത്തറ സിഎച്ച്സിയില് രണ്ട് ഡോക്ടര്‍മാരെയും രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കുന്നതിന് മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. സിഎച്ച്സിയിലെ ഹെല്‍ത്ത് സ്റ്റാഫിനെ ഉള്‍പ്പെടുത്തി ബ്ലോക്ക് ഡിവിഷന് മെമ്പര്‍മാര്‍ അവരവരുടെ ഡിവിഷനുകളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 27ന് രാവിലെ പത്തിന് ഓരോ ഡിവിഷനിലും യോഗം ചേരും.
യോഗത്തില്‍ പ്രദേശത്തിന്റെ പ്രശ്്നങ്ങള്‍, പരിഹാരങ്ങള്‍, ഇതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നോ സര്‍ക്കാര്‍ തലത്തിലോ ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."