HOME
DETAILS
MAL
ഭാവം
backup
August 06 2016 | 17:08 PM
ചില നേരങ്ങളില്‍ ഈ കടലൊരു
കാക്കയെപ്പോലെ
കടക്കണ്ണെറിഞ്ഞും ചുണ്ടിലൊരു
ലാസ്യച്ചിരിയൊളിപ്പിച്ചും
കനത്ത മുടിച്ചുരുളുകള്‍ അലകളായി
മുന്നോട്ടെടുത്തിട്ടുലച്ചും
വിശ്വം ഭ്രമിപ്പിച്ചങ്ങനെ നില്ക്കും
ഉച്ചമയക്കത്തില്‍ ഇടംകയ്യാല്‍
ഉണ്ണിയെ മാറോടുചേര്‍ത്തണച്ചു
മറുകയ്യാല്‍ അമ്മിഞ്ഞയൂട്ടിക്കിടക്കും
അമ്മയെപ്പോലെ ഈ കടലമ്മ.
സന്ധ്യാനേരങ്ങളില്‍
നെറുകയില്‍ സിന്ദൂരം ചാര്‍ത്തി
ശാന്തയായി ഉമ്മറക്കോലായില്‍
ഭര്തൃരക്ഷയ്ക്കായി നാമം
ജപിച്ചിരിക്കുന്നതു കണ്ടാല്‍
തൊഴുതു നാം നിന്നുപോകും.
ആയിരം ഭാവങ്ങള്‍ ഞൊടിനേരത്തിനിടയില്
നീ ഇളകിയാടുന്നതു കാണ്കയില്
നിന് തിരയിളക്കത്തില്‍ പൊരുള്‍ അറിയാന്‍
നിന്നിലേക്കൊന്നെത്തി നോക്കാന്‍ ആശിച്ച്
കൗതുകം പാര്‍ന്നു തീരത്തു നില്പ്പൂ ഞാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."