HOME
DETAILS
MAL
പ്രിയദര്‍ശനി എസ്റ്റേറ്റ് ആദിവാസികളെ നോക്കുകുത്തികളാക്കുന്നെന്ന്
backup
August 06 2016 | 18:08 PM
മാനന്തവാടി: ആദിവാസികളെ പുനരധിവസിപ്പിച്ച പ്രിയദര്‍ശനി തേയില തോട്ടത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന അഴിമതികളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് നോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറി കെ.വി മോഹനന് ജില്ലാ കലക്ടര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
ഡയറക്ടര്‍ ബോര്‍ഡിലെ ആദിവാസികളെ നോക്കുകുത്തികളാക്കിയാണ് മാനേജിങ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നത്.
നാല് ഉദ്യോഗസ്ഥരെ അന്യായമായി നിയമിച്ചിരിക്കുകയാണ്. ഓണത്തിന് മുന്‍പ് തൊഴിലാളികള്‍ക്ക് ബോണസ് നല്കാന് തയ്യാറാകണം. ഇന്നത്തെ നിലയ്ക്ക് തോട്ടം അടച്ചു പൂട്ടല്‍ ഭീഷിണിയിലാണ്. അടിയന്തരമായി ചെയര്മാന് എന്ന നിലയില്‍ കലക്ടര്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."