HOME
DETAILS
MAL
അശരണര്‍ക്ക് കുട്ടി പൊലിസിന്റെ അന്നദാനം
backup
June 25 2017 | 17:06 PM
കൊട്ടാരക്കര: പൂയപ്പള്ളി ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം പ്രഥമാധ്യാപിക കെ.പി.ഗീതാകുമാരി നിര്‍വഹിച്ചു. കരീപ്ര ശരണാലയത്തിലെ അന്തേവാസികള്‍ക്ക് പൊതിച്ചോറുകള്‍ നല്‍കിയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷമായി ആഴ്ചയില്‍ രണ്ടു ദിവസം 50 പൊതിച്ചോറുകള്‍ വീതം ശരണാലയത്തില്‍ കേഡറ്റുകള്‍ എത്തിച്ചുവരുന്നു. കൂടാതെ അന്തേവാസികള്‍ക്കാവശ്യമായ വസ്ത്രങ്ങളും ശേഖരിച്ച് കൊടുക്കുന്നു. നിര്‍ധനരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണവും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും ഈ സേവനപാതയിലുള്‍പ്പെടുന്നു.
ചടങ്ങില്‍ സി.പി.ഓ റാണി, പൂയപ്പള്ളി പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ ജോണ്‍സന്‍ വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ സുജാത, സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."