കലിഗ്രഫിയില്‍ പുതുമയുമായി വീണ്ടും കരീംഗ്രഫി
ദോഹ: സോഷ്യല്‍ മീഡിയ വഴി കലിഗ്രഫി എന്ന മഹത്തായ കലയെ സാധാരണക്കാര്‍ക്കും പരിചിതമാക്കിയ കരീംഗ്രഫി കക്കോവ് പുതു പരീക്ഷണവുമായി വീണ്ടും. കലിഗ്രഫി അക്ഷരങ്ങള്‍ക്ക് ആനിമേഷന്‍ നല്‍കിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. മീലാദ് നാളിനെ കുറിക്കുന്നതാണ് ആനിമേഷന്‍. പൂവിരിയും പോലെ റസൂല്‍ എന്നെഴുതുന്ന ആനിമേഷന്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കരീമിന്റെ അക്ഷരക്കൂട്ടുകളെ അനിമേഷനാക്കിയത് ഫര്‍ഹാന്‍ ഹമീദ് എന്ന സുഹൃത്താണ്.
നിരവധിയാളുകളുടെ വാട്‌സ് അപ്പ് സ്റ്റാറ്റസായിരുന്ന ചിത്രത്തിന് ആയിരക്കണക്കിന് ഷെയറുകളാണ് ലഭിച്ചത്.
[video width="480" height="480" mp4="http://suprabhaatham.com/wp-content/uploads/2018/11/46606545_356069351618492_1892668838304690517_n.mp4"][/video]
സാമൂഹിക വിഷയങ്ങളില്‍ കലിഗ്രഫിയുടെ പുതിയ പുതിയ രൂപങ്ങള്‍ തീര്‍ത്ത് നേരത്തെ തന്നെ ശ്രദ്ധേയനാണ് കരീം. ഹാദിയ വിഷയം മുതല്‍ മധുവിന്റെ കൊലപാതകം മുതല്‍ കരീമിന്റെ അക്ഷരക്കൂട്ടുകളില്‍ പ്രതിഷേധ ജ്വാലയായിട്ടുണ്ട്.
കൊന്നൊടുക്കുന്ന സിറിയന്‍ ബാല്യങ്ങളെ ഗൃഹലക്ഷ്മിയുടെ വിവാദ കവറിന്റെ മാതൃകയില്‍ ചിത്രീകരിച്ച് ഐക്യദാര്‍ഢ്യത്തിന്റെ വേറിട്ട മാതൃകയുമായി കരീം ഗ്രാഫി . ഒറ്റ ദിവസം കൊണ്ടു തന്നെ ആയിരത്തിനടുത്ത് ഷെയറാണ് ഈ ചിത്രത്തിന് ലഭിച്ചത്. സിനിമാ താരം സിദ്ദീഖ് ഉള്‍പെടെയുള്ള പ്രമുഖരും ചിത്രം ഷെയര്‍ ചെയ്തിരുന്നു.
കേരളത്തോട് അമ്മമാര്‍: തുറിച്ചുനോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന അടിക്കുറിപ്പുമായി വന്ന ഗൃഹലക്ഷ്മിയുടെ കവര്‍ ഏറെ വിവാദമുണ്ടാക്കിയെങ്കിലും അതിന്റെ മാതൃകയില്‍ കരീം തീര്‍ത്ത ഈ പ്രതിഷേധാഗ്‌നി ഇരു കയ്യും നീട്ടി സ്വീകരിച്ചു സോഷ്യല്‍ മീഡിയ.
കലിഗ്രഫിയിലേക്ക് പുതു തലമുറ കടന്നു വരണം എന്നാണ് അദ്ദേഹം പറയുന്നത്. അതിനായി നിരവധി വര്‍ക്ക് ഷോപ്പുകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."