HOME
DETAILS

പ്രവാസികള്‍ ജനനന്മക്കായി ജീവിതം സമര്‍പ്പിച്ചവര്‍: ജിഫ്‌രി തങ്ങള്‍

  
backup
October 30 2019 | 19:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-2

ചേളാരി: പ്രവാസി സമൂഹം ജനനന്മക്കായി ജീവിതം സമര്‍പ്പിച്ചവരാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ചേളാരി സമസ്താലയത്തില്‍ വിളിച്ചുചേര്‍ത്ത പ്രവാസി നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത പ്രതിസന്ധികള്‍ക്കിടയിലും മത, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ പ്രവാസികള്‍ കാണിക്കുന്ന സന്മനസിന് സമൂഹം അവരോട് കടപ്പെട്ടിരിക്കുന്നു. സമസ്തയെയും പോഷക സംഘടനകളെയും ശക്തിപ്പെടുത്തുന്നതില്‍ പ്രവാസികള്‍ വലിയ പങ്കാണ് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, യു.എ.ഇ സുന്നി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, എം.എ ചേളാരി പ്രസംഗിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും മൂന്നിയൂര്‍ ഹംസ ഹാജി നന്ദിയും പറഞ്ഞു.
ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ ചെയര്‍മാനും കാളാവ് സൈതലവി മുസ്‌ലിയാര്‍ ജനറല്‍ കണ്‍വീനറും പാലത്തായ് മൊയ്തു ഹാജി ട്രഷററുമായി 50 അംഗ സമസ്ത പ്രവാസി സെല്‍ രൂപീകരിച്ചു. സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി, എസ്.കെ ഹംസ ഹാജി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, പി.എസ്.എച്ച് തങ്ങള്‍ പരപ്പനങ്ങാടി, പി.എ മൗലവി അച്ചനമ്പലം (വൈസ് ചെയര്‍മാന്‍), മൂന്നിയൂര്‍ ഹംസ ഹാജി (വര്‍ക്കിങ് കണ്‍വീനര്‍), അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, കെ.വി ഹംസ മുസ്‌ലിയാര്‍, മജീദ് പത്തപ്പിരിയം, എ.കെ അബ്ദുല്‍ ബാഖി, ഇബ്‌റാഹിം ഫൈസി തിരൂര്‍ക്കാട് (കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, ഹസ്സന്‍ ഫൈസി കാച്ചിനിക്കാട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, എം.പി മമ്മിക്കുട്ടി മുസ്‌ലിയാര്‍, ഇസ്മാഈല്‍ ഹാജി ചാലിയം, വി.കെ മുഹമ്മദ്, അബൂബക്കര്‍ മൗലവി മടവൂര്‍, പാലോളി സൈനുദ്ദീന്‍, അബു മൗലവി അമ്പലക്കണ്ടി, അസീസ് പുള്ളാവൂര്‍, മൂസക്കുട്ടി നെല്ലിക്കാപറമ്പ്, കെ.സി മമ്മുട്ടി മുസ്‌ലിയാര്‍, എന്‍ജിനീയര്‍ ബഷീര്‍ ഹാജി, പി.കുഞ്ഞാപ്പു മുസ്‌ലിയാര്‍, മുസ്തഫ ബാഖവി പെരുമുഖം, വി.കെ കുഞ്ഞുമോന്‍ ഹാജി, കുഞ്ഞീതുട്ടി മുസ്‌ലിയാര്‍ ഷാര്‍ജ, ശൈഖ് അലി മുസ്‌ലിയാര്‍, ഒ.കെ.എം കുട്ടി ഉമരി, ഹസ്സന്‍ ആലംങ്കോട്, എം.ഐ ഫസലുദ്ദീന്‍, അലി മൗലവി കൊണ്ടോട്ടി, യൂസുഫ് ദാരിമി ആലിപ്പറമ്പ്, എ.വി അബ്ദുറഹീം പെരിങ്ങത്തൂര്‍, കുഞ്ഞാലന്‍ ഹാജി വേങ്ങര, സിദ്ദീഖ് ഹാജി ചെറുമുറ്റം, വി.പി.എ പൊയിലൂര്‍, പി.സി ഇബ്‌റാഹീം ഹാജി, കെ.വി ഹംസ മൗലവി, സിദ്ദീഖ് ആദൃശ്ശേരി, അബൂബക്കര്‍ മൗലവി പൈങ്കണ്ണിയൂര്‍, പാറപ്പള്ളി സിദ്ദീഖ് ഹാജി, പല്ലാര്‍ അബ്ദുറഹിമാന്‍ ഹാജി, ഒ.കെ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ ഫൈസി വളവന്നൂര്‍, ഒ.കെ.എം മൗലവി എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago