HOME
DETAILS

പാഠം പഠിക്കാത്ത രാഷ്ടീയപ്പാര്‍ട്ടികള്‍

  
backup
October 30 2019 | 19:10 PM

article-65465465

 

ഇന്ത്യന്‍ ജനാധിപത്യം മുട്ടിലിഴയുകയാണെന്ന ചിലരുടെ തെറ്റിദ്ധാരണകള്‍ തിരുത്തുന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് നല്‍കുന്ന ശുഭസൂചന. തളര്‍ന്ന നേതൃത്വവും പണദാരിദ്ര്യവും പ്രചാരണശൂന്യതയും ജനാധിപത്യ ചേരിയെ തളര്‍ത്തിയില്ല. അധികാര ധനസൗകര്യങ്ങള്‍ വേണ്ടതുപോലെ ഉണ്ടായിരുന്ന ഫാസിസ്റ്റ് ചേരികള്‍ക്ക് കനത്ത താക്കീത് തന്നെ സമ്മതിദാനാവകാശികള്‍ സമ്മാനിച്ചു. പ്രതിപക്ഷനിരയിലെ ഏകോപനക്കുറവ്, 'നാടോടി' രാഷ്ട്രീയത്തിന്റെ നാണക്കേട് ഇതെല്ലാം ഉണ്ടായിട്ടും ഫാസിസം മാനവികതക്ക് ചേര്‍ന്നതല്ലെന്ന് വിധിയെഴുതാന്‍ മതേതര വാദികള്‍ മുന്നോട്ടുവന്നു. ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ദീര്‍ഘ നിദ്രയിലായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷമാണ് ഉണര്‍ന്നത്. ഉണരാനുള്ള സന്മനസ്സ് അല്‍പം മുമ്പായിരുന്നുവെങ്കില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ഭരണം ലഭിക്കുമായിരുന്നു.


കേരളത്തിലും തോറ്റവരുടെ ഉറക്കിന്റെ ഗൗരവവും ജയിച്ചവരുടെ ഉണര്‍വിന്റെ ഗുണഫലവും പ്രകടമായി. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പാളിപ്പോയവരും തോറ്റ് തുന്നം പാടി വിരണ്ടുപോയവര്‍ പ്രീ പ്രൈമറി തലത്തില്‍ നിന്നുതന്നെ കരുക്കള്‍ നീക്കാന്‍ മിടുക്കും സമയവും കണ്ടെത്തിയവര്‍ക്കും ഉപതെരഞ്ഞെടുപ്പ് ഫലം പാഠമാണ്.
1887ല്‍ ആര്‍.സി ദത്ത് എഴുതിയ സിവലിസേഷന്‍ ഇന്‍ ദി ബ്രാഹ്മണ പിരിയഡ് എന്ന പുസ്തകത്തില്‍ എല്ലാ ജനവിഭാഗത്തിനും നീതി ലഭിക്കുന്ന ഭരണസമ്പ്രദായമായിരുന്നു ഇന്ത്യയില്‍ നിലനിന്നിരുന്നത് എന്ന് പ്രസ്താവിക്കുന്നുണ്ട്. ജനഹിതം മാനിച്ചുകൊണ്ടും വികസനങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഭരണമായിരുന്നു പുരാതന ഭാരതത്തിലുണ്ടായിരുന്നത്. 1894ല്‍ സര്‍ ഓക്‌ലന്‍ഡ് കോവിലന്റെ ഒരു തിരുത്ത് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് ഭരണം പഠിപ്പിച്ചത് ബ്രിട്ടീഷുകാരാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. പൂര്‍ണേന്ദു നാരായണ സിന്‍ഹ ഈ വാദം തിരുത്തി എഴുതിയിട്ടുണ്ട്. '601 നാടുവാഴികള്‍ 100 ശതമാനം വിശുദ്ധാത്മാക്കളും വിവരമുള്ളവരുമായിരുന്നില്ലെങ്കിലും രാജധര്‍മം പൂര്‍ണമായി മറന്നവരായിരുന്നില്ല. വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നവരാണെങ്കിലും പ്രജകളില്‍ അടിച്ചേല്‍പ്പിക്കുന്നവരായിരുന്നില്ല'.


രാഷ്ട്രപിതാവ് മഹാത്മജിയോട് സ്‌കൂള്‍ കുട്ടികള്‍ ജനാധിപത്യത്തെക്കുറിച്ച് സംവദിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. എബ്രഹാം ലിങ്കന്‍ നല്‍കിയ കാവ്യഭാവനാ പൂര്‍ണമായ അര്‍ഥസങ്കല്‍പങ്ങളല്ല ഗാന്ധിജി കുട്ടികള്‍ക്ക് നല്‍കിയ മറുപടി. ഒരു ഓട്ടമത്സരത്തില്‍ പരാജയപ്പെട്ട കുട്ടികളെ പരിഗണിക്കുന്നതാണ് ജനാധിപത്യം. കൂട്ടത്തില്‍ അദ്ദേഹം ഒന്നുകൂടി ഓര്‍മിപ്പിച്ചു. തനിച്ച് ഓടിയവരാരും ജയിക്കുന്നില്ല. ഇന്ത്യയിലെ നിലവിലുള്ള അവസ്ഥ പരിശോധിച്ചാല്‍ അടിമകളും ഉടമകളും എന്ന പ്രാകൃത അവസ്ഥ നിലവിലുണ്ടെന്ന് മനസിലാവും. എല്ലാ സുഖങ്ങളും അവകാശങ്ങളും അധികാരങ്ങളും ഭരണവര്‍ഗം കയ്യടക്കുകയും സാങ്കേതികമായി തോറ്റവര്‍ എന്ന് മുദ്രകുത്തപ്പെട്ട വിഭാഗങ്ങളെ അടിച്ചമര്‍ത്തുകയുമാണ്. രാഷ്ട്രം താലോലിച്ച് വളര്‍ത്തിയെടുത്ത മൂല്യങ്ങളോട് ഭരണവര്‍ഗങ്ങള്‍ രാജിയായി. അധികാരത്തിലെത്തിയവര്‍ പുരാതനകാലത്തെ നാടുവാഴികളുടെ മാന്യതപോലും പ്രകടിപ്പിക്കുന്നില്ല. നാട് പട്ടിണിയുടെ തീരത്തേക്ക് പതിയെപ്പതിയെ നടന്നടുക്കുമ്പോള്‍ ഭരണ ചെലവ് കുത്തനെ കൂട്ടുന്നു. 20 കാബിനറ്റ് മന്ത്രിമാരും അഞ്ച് കാബിനറ്റ് റാങ്കുള്ള തസ്തികകളും സൃഷ്ടിച്ചുകൊണ്ട് കാലിക വെല്ലുവിളിയെ കേരള സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നത് അനുഭവിക്കുകയാണ് പൗരജനം.
ദേശീയ ക്രൈം ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ 4,50,695 വിചാരണത്തടവുകാര്‍ ഇന്ത്യയുടെ വിവിധ ജയിലുകളില്‍ കഴിഞ്ഞുകൂടുന്നു. മൂന്നു മുതല്‍ അഞ്ചുവരെ വര്‍ഷങ്ങള്‍ വിചാരണക്ക് വിധേയമാക്കാതെയാണ് ഇവര്‍ ജയിലിനകത്ത് അകപ്പെട്ടത്. 2016ല്‍ 4,19,623 വിചാരണത്തടവുകാര്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വന്‍വര്‍ധന. ജയിലുകളില്‍ 15 ശതമാനത്തിലധികം തടവുകാരുടെ വര്‍ധനവ് ജയിലുകള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. കഴിഞ്ഞവര്‍ഷം ജയിലുകളില്‍ നടന്ന 133 തടവുകാരുടെ അസ്വാഭാവിക മരണം അധിക വാര്‍ത്തയാക്കിയില്ല.


68,782 വിചാരണത്തടവുകാര്‍ ഉത്തര്‍പ്രദേശിലാണുള്ളത്. ഇത് ആകെ തടവുകാരുടെ 22.3 ശതമാനം വരും. തൊട്ടടുത്ത് ബിഹാറും മഹാരാഷ്ട്രയുമുണ്ട്. കാല്‍ ലക്ഷത്തിലധികം തടവുകാരെ നീണ്ട അഞ്ചു വര്‍ഷങ്ങളോളമായി വിചാരണക്ക് ഹാജരാക്കിയിട്ടില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്നല്ലാതെ എന്താണ് പറയാന്‍ കഴിയുക.
കുറ്റം ആരോപിക്കപ്പെട്ട ആള്‍ കുറ്റവാളിയാണെന്ന് വിചാരണക്കോടതി കണ്ടെത്തി ശിക്ഷ വിധിക്കുന്നതാണ് രാജനീതി. ജയിലില്‍ അകപ്പെട്ട പലരും നിരപരാധികളാണ്. ഒരായുസ്സ് മുഴുവനും ജയിലിലടച്ചു വിചാരണ നിഷേധിക്കുന്നത് മനുഷ്യത്വ രഹിതമാണ്. മാതാപിതാക്കള്‍, ഭാര്യ, സന്താനങ്ങള്‍ ബന്ധുക്കള്‍ തുടങ്ങിയ പലരെയും തുറന്നജയിലില്‍ ശിക്ഷിക്കുന്നതിന് സമാനമാണ് ഈ നടപടി.അബ്ദുല്‍ നാസര്‍ മഅ്ദനി ഒറ്റപ്പെട്ട ഉദാഹരണമല്ല. ചില സത്യങ്ങള്‍ വളച്ചുകെട്ടില്ലാതെ പറഞ്ഞു എന്നതിനപ്പുറത്ത് അദ്ദേഹം എന്ത് അപരാധമാണ് കാണിച്ചത്. മഅ്ദനിയുടെ ജയില്‍ വാസത്തിന് എന്ത് ന്യായീകരണമാണ് ഭരണകൂടങ്ങള്‍ക്ക് പറയാന്‍ കഴിയുക. കൃത്യമായ വിചാരണ നടന്നിരുന്നുവെങ്കില്‍ ശുദ്ധവായു ശ്വസിച്ച് കുടുംബങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം പൊതുസമൂഹത്തില്‍ ഇടപെടാന്‍ മഅ്ദനിക്ക് സാധിക്കുമായിരുന്നില്ലേ. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കിയ മൗലികാവകാശങ്ങള്‍ എന്തുകൊണ്ട് മഅ്ദനിക്ക് നിഷേധിച്ചു? അഭിപ്രായ സ്വാതന്ത്ര്യം പോലും അനുവദിക്കാത്ത വിധം അദ്ദേഹത്തെ കാരാഗൃഹത്തില്‍ അടക്കാന്‍ ഇടയാക്കിയവരുടെ പിന്നില്‍ ഒളിയജണ്ടകളുണ്ട്.


അഭിപ്രായം ഉള്ളവര്‍ക്ക് നിശബ്ദ ഇടം അതാണ് ഭരണകൂട ഭീകരത. അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജീവിതവും സ്വാതന്ത്ര്യവും നിഷേധിച്ചവര്‍ ശിക്ഷിക്കപ്പെടണം. പക്ഷേ അതിനുമാത്രം കരുത്തുള്ള രാഷ്ട്രീയവും നിയമസംവിധാനങ്ങളും കരുത്താര്‍ജിച്ച അവസ്ഥയിലാണോ നമ്മുടെ രാജ്യം.
ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ക്ക് കരുത്തുണ്ടെങ്കില്‍ നിരപരാധികള്‍ എങ്ങനെ ശിക്ഷിക്കപ്പെടും. ബഹുമാനപ്പെട്ട കോടതികള്‍ക്ക് മുമ്പിലെത്തുന്ന കേസുകള്‍ രാഷ്ട്രീയ പ്രാധാന്യമുള്ളതാണെങ്കില്‍ വിലപിടിച്ച വക്കീലിനെ ഉപയോഗിച്ച് സര്‍ക്കാറുകള്‍ കേസ് നടത്തുന്നു. അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ പല ജാമ്യാപേക്ഷകളും സര്‍ക്കാര്‍ വക്കീല്‍ എന്തുകൊണ്ട് രൂക്ഷമായി എതിര്‍ത്തു. മഅ്ദനിക്ക് മതിയായ നിയമസംരക്ഷണം ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പിച്ചുപറയാന്‍ ആര്‍ക്കുകഴിയും. അദ്ദേഹത്തിന് പൂര്‍ണബോധ്യമായ സത്യം ഉച്ചത്തില്‍ വിളിച്ചു പറയാനുള്ള അവകാശം അദ്ദേഹത്തിന് ഭരണഘടന നല്‍കിയിട്ടില്ലേ.


ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന് 13 ഭാഷകള്‍ അറിയാമായിരുന്നു. 1992 ഡിസംബര്‍ ആറിന് ബാബ്‌രി മസ്ജിദ് തകര്‍ത്തപ്പോള്‍ ഏതെങ്കിലും ഒരു ഭാഷ ഉപയോഗിച്ച് മസ്ജിദ് പൊളിക്കരുത് എന്ന് എന്തുകൊണ്ട് പറഞ്ഞില്ലെന്ന മഅ്ദിനിയുടെ ചോദ്യം എങ്ങനെയാണ് ദേശദ്രോഹമാകുന്നത്. ഇതുപോലുള്ള പല പ്രയോഗങ്ങളും ദുര്‍വ്യാഖ്യാനം ചെയ്ത് ദേശദ്രോഹ കുറ്റം ചുമത്തുന്ന പൊലിസ് അധികാരികള്‍, ശശികല പറയുന്നതൊന്നും കേള്‍ക്കാറില്ല. കേട്ടാല്‍ തന്നെ കാതുകൊടുക്കാറില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  11 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago