അധ്യാപക മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുക: കെ.എസ്.ടി.എ
അടിമാലി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുക, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, ഹയര്‍സെക്കന്‍ഡറി മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കെ.എസ്.ടി.എയുടെ നേതൃത്വത്തില്‍ ജൂലൈ 15 ന് തൊടുപുഴയില്‍ നടക്കുന്ന ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കണമെന്ന് കെ.എസ്.ടി.എ അടിമാലി സബ്ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ആവശ്യപ്പെട്ടു.
അടിമാലി ഗവ. ഹൈസ്കൂളില്‍ നടന്ന കണ്വന്ഷന് കെ.എസ്.ടി.എ ജില്ലാ വൈസ്പ്രസിഡന്റ് മുരുകന് വി. അയത്തില്‍ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് എ.എസ് മുരളീധരന് അധ്യക്ഷത വഹിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുധാകരന്, ടി.സ്റ്റാന്‍ലി, ഷാജി തോമസ് എം.ഡി പ്രിന്‍സ്മോന്‍, രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഇടുക്കിയില്‍ നടന്ന പ്രവര്‍ത്തക യോഗം ജില്ലാ പ്രസിഡന്റ് കെ.ആര് ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. പ്രകാശ്, അജിമോന് എം.ഡി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."