വടക്കാഞ്ചേരിയില്‍ വീടിനു മുകളില്‍ മരം കടപുഴകി വീണു
വടക്കാഞ്ചേരി: മേഖലയില്‍ ശക്തമായ മഴയില്‍ താഴ്ന്ന മേഖലകള്‍ വെള്ളക്കെട്ടിന്റെ പിടിയില്‍. വ്യാപകമായ നാശനഷ്ടങ്ങളുമുണ്ടായി. തെക്കും കര പഞ്ചായത്തിലെ പറമ്പായിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. മണ്ണിടിച്ചിലില്‍ രണ്ട് ആടുകള്‍ ഗുരുതരമായി പരുക്കേറ്റു.
വേളാങ്കണ്ണി കുറാഞ്ചേരി റോഡില്‍ ചീപ്പു ചിറക്കു സമീപം വലിയ തേക്കും തടത്തില്‍ സാജുവിന്റെ വീട്ടിനു മുകളിലേക്ക് തേക്കുമരം കടപുഴകി വീണത്. മണ്ണ് ഇടിഞ്ഞ് വീട്ടിന്റെ ഷീറ്റിനു മുകളിലേക്കും പതിച്ചു.
മണ്ണിനോടൊപ്പം വലിയ കല്ലുകള്‍ വീടിനോടു ചേര്‍ന്ന ആട്ടിന്‍കൂടിനു മുകളിലേക്കും വീണു. മണ്ണിന്റെയും കല്ലിന്റേയും അടിയില്‍പെട്ടാണ് കൂട്ടില്‍ ഉണ്ടായിരുന്ന രണ്ട് ആടുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റത്.
അപകടം നടക്കുമ്പോള്‍ സജുവിന്റെ ഭാര്യ ഗ്രേസിയും രണ്ടു മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ തേക്കുമരവും മണ്ണും കല്ലും പതിച്ചതോടെ ഇവര്‍ പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു മണ്ണിടിച്ചില്‍ നടക്കുന്നതിനാല്‍ ആരും ഇങ്ങോട്ട് കടന്ന് വരാനും ഭയന്നു.
ജോലിയ്ക്ക് പോയിരുന്ന സജു തിരിച്ചെത്തിയ ശേഷമാണ് മണ്ണിനടിയില്‍പെട്ട ആടുകളെ പുറത്തെടുത്തത്. വീടിനു മുകളിലേക്കു പതിച്ചതേക്കുമരവും മുറിച്ചു മാറ്റി. ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഭീതിയിലാണ് വീട്ടുകാര്‍കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."